സി.എച്ച് സെന്ററിന് ആംബുലന്‍സ്: പോസ്റ്റര്‍ പ്രകാശനം ചെയ്തു

ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി കാസര്‍കോട് സി.എച്ച് സെന്ററിന് നല്‍കുന്ന ആംബുലന്‍സിന്റെ പോസ്റ്റര്‍ പ്രകാശനം ഷെരീഫ് കോളിയാട് സിംസാറുല്‍ ഹഖ് ഹുദവിക്ക് നല്‍കി നിര്‍വഹിക്കുന്നു
ദുബായ്: ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി കാസര്‍കോട് സി.എച്ച് സെന്ററിന് നല്‍കുന്ന അത്യാധുനിക ആംബുലന്‍സിന്റെ പോസ്റ്റര്‍ പ്രകാശനം അബു ഹൈല്‍ കെ.എം.സി.സിയില്‍ നടന്ന ചടങ്ങില്‍ ഷെരീഫ് കോളിയാട് സിംസാറുല്‍ ഹഖ് ഹുദവിക്ക് നല്‍കി നിര്‍വഹിച്ചു.
മണ്ഡലം പ്രസിഡണ്ട് ഫൈസല്‍ പട്ടേല്‍ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി ഹാസ്‌ക്കര്‍ ചൂരി സ്വാഗതം പറഞ്ഞു. മുസ്ലിംലീഗ് ജില്ലാ ട്രഷറര്‍ മുനീര്‍ ഹാജി ഉദ്ഘാടനം ചെയ്തു. ദുബായ് കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ ഹംസ തൊട്ടി, അഡ്വ. ഇബ്രാഹിം ഖലീല്‍, ദുബായ് കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആര്‍, ട്രഷറര്‍ ഡോ. ഇസ്മായില്‍, സി.എ ബഷീര്‍ പള്ളിക്കര, ഫൈസല്‍ മുഹ്സിന്‍, പി.ഡി നൂറുദ്ദീന്‍, സിദ്ദിഖ് ചൗക്കി, ഹസൈനാര്‍ ബീജന്തടുക്ക, സലീം ചേരങ്കൈ, ഇ.ബി അഹമ്മദ് മണ്ഡലം, ഭാരവാഹികളായ സുബൈര്‍ അബ്ദുല്ല, മുനീഫ് ബദിയടുക്ക, എം.എസ് ഹമീദ്, ഷുഹൈല്‍ കോപ്പ, സിനാന്‍ തൊട്ടാന്‍, ശിഹാബ് നായന്മാര്‍മൂല, തല്‍ഹത്ത് തളങ്കര, നാച്ചു പാലകൊച്ചി, റസാഖ് ബദിയടുക്ക സംബന്ധിച്ചു. മണ്ഡലം ട്രഷറര്‍ ഉപ്പി നന്ദി പറഞ്ഞു.