കഞ്ചാവ്, മയക്കുമരുന്ന് മാഫിയ ജാഗ്രതൈ! പിന്നാലെയുണ്ട് എക്‌സൈസ് സംഘം

എക്‌സൈസ് സംഘം അറസ്റ്റ് ചെയ്ത പ്രതികള്‍
കാസര്‍കോട്: ലഹരി മരുന്ന് വില്‍പ്പനക്കും ഉപയോഗത്തിനുമെതിരെ എക്‌സൈസ് സ്‌ക്വാഡ് പരിശോധന കര്‍ശനമാക്കി. കഞ്ചാവും മയക്കുമരുന്നുമായി നിരവധി പേര്‍ പിടിയിലായി. 0.130 ഗ്രാം. എം.ഡി.എം.യുമായി നീര്‍ച്ചാല്‍ ഗോളിയഡുക്കയിലെ മുഹമ്മദ് സിനാനെ(22) ബദിയഡുക്ക എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വൈ സയ്യിദ് മുഹമ്മദും സംഘവും അറസ്റ്റ് ചെയ്തു. ഗോളിയഡുക്കയില്‍ വെച്ചാണ് പിടികൂടിയത്. 16 ഗ്രാം കഞ്ചാവുമായി തളങ്കര തൊട്ടിയില്‍ റോഡിലെ മുഹമ്മദ് സബീറി(22)നെ തളങ്കര ബാങ്കോട്ട് വെച്ച് എക്‌സൈസ് റേഞ്ച് അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിനോദന്‍ കെ.വിയും സംഘവും ഇന്നലെ അറസ്റ്റ് ചെയ്തു. 86 ഗ്രാം. കഞ്ചാവ് കൈവശം വെച്ചതിന് തെരുവത്ത് ഹൊന്നമൂലയിലെ കെ.എസ്. ശിഹാബുദ്ദീനെ(37) അറസ്റ്റ് ചെയ്തു. എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ കെ.വി. വിനോദിന്റെ നേതൃത്വത്തില്‍ നുസ്രത്ത് നഗറില്‍ വെച്ചാണ് പിടികൂടിയത്. 20 ഗ്രാം. കഞ്ചാവും 0.2011 ഗ്രാം മെഥാഫിറ്റമിനുമായി ബെണ്ണടുക്കയിലെ അനീഷിനെ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ജെ. ജോസഫും സംഘവും അറസ്റ്റ് ചെയ്തു. 12 ഗ്രാം. കഞ്ചാവുമായി ചെറുവത്തൂര്‍ അച്ചാംതുരുത്തിയിലെ കെ.പി. ഹരിന്‍ കുമാര്‍(31)നെ നീലേശ്വരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍. വൈശാഖും സംഘവും ഇന്നലെ നീലേശ്വരത്ത് വെച്ച് അറസ്റ്റ് ചെയ്തു.