71-ാം വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു

മുന്നാട്: മുന്നാട് എ.യു.പി സ്‌കൂള്‍ 71-ാം വാര്‍ഷികാഘോഷവും വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. വാര്‍ഷികാഘോഷം ചിമിഴ്-25 അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എയും യാത്രയയപ്പ് സമ്മേളനം ബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് എം. ധന്യയും ഉദ്ഘാടനം ചെയ്തു. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകരായ കെ. സുശീല, സി.എം തോമാച്ചാന്‍ എന്നിവര്‍ക്കുള്ള ആദരവും ഉപഹാരങ്ങളും വിതരണം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ എ. മാധവന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ പ്രത്യേക ആദരവ് സ്‌കൂള്‍ മാനേജര്‍ പി. ലോഹിതാക്ഷന്‍ വിരമിക്കുന്ന അധ്യാപകര്‍ക്ക് നല്‍കി. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ജോമി ടി. ജോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബേഡഡുക്ക പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ലതാ ഗോപി, കാറഡുക്ക ബ്ലോക്ക് പഞ്ചായത്തംഗം സാവിത്രി ബാലന്‍, പി. ശ്രുതി, ഇ. കുഞ്ഞികൃഷ്ണന്‍ നായര്‍, ഇ. രാഘവന്‍, ഇ. മോഹനന്‍, ജയപുരം രാമകൃഷ്ണന്‍, നാരായങ്ങന്‍ കാവുങ്കാല്‍, ബഷീര്‍ ബേഡകം, രാധാരവി, കെ. ദീപ, കെ. സുശീല, സി.എം ജോബിച്ചന്‍ സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് ജയപുരം നാരായണന്‍ സ്വാഗതവും സ്‌കൂള്‍ സീനിയര്‍ അസി. കെ.വി ഷീല നന്ദിയും പറഞ്ഞു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികളും നടന്നു.



Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it