യുവതിയെ മദ്യം നൽകി മയക്കി നഗ്ന ഫോട്ടോയെടുത്തു; വടകര സ്വദേശി അറസ്റ്റിൽ
വിദേശത്തേക്ക് കടക്കാനായി കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്.

കാഞ്ഞങ്ങാട്: യുവതിയെ മദ്യം നൽകി മയക്കിയതിനു ശേഷം നഗ്ന ഫോട്ടോയെടുത്ത സംഭവത്തിൽ വടകര സ്വദേശി അറസ്റ്റിൽ. വില്യാപ്പള്ളിയിലെ മുഹമ്മദ് ജാസ്മിനെ (26)ചന്തേര പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ജ്യൂസിൽ മദ്യം കലർത്തി നൽകിയതിനു ശേഷമാണ് നഗ്ന ഫോട്ടോയെടുത്ത്.
പടന്ന സ്വദേശിനിയായ ഭർതൃമതിയുടെ പരാതിയിലാണ് കേസും അറസ്റ്റും. ഭർത്താവുമായി യുവതി പിണങ്ങി കഴിയുകയാണ്. ഇൻസ്റ്റാഗ്രാമിലൂടെയാണ് ആണ് മുഹമ്മദ് ജാസ്മിൻ യുവതിയെ പരിചയപ്പെട്ടത്. രണ്ടിലധികം ദിവസം യുവതിയുടെ കൂടെ കഴിയുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സംഭവം.
ഫോട്ടോ ഭർത്താവിനു മക്കൾക്കും നൽകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നാലെ പണവും ആവശ്യപ്പെട്ടു തുടങ്ങി. ഭീഷണിയും ശല്യവും സഹിക്കവയ്യാതെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. അതിനിടെ യുവാവ് ഒളിവിൽ പോയി. തുടർന്ന് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. ഖത്തറിലേക്ക് കടക്കാനായി കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്.