വ്യാപാരികളുടെ ആവശ്യങ്ങള്‍ പോരാട്ടങ്ങളിലൂടെ നേടിയെടുക്കും- രാജു അപ്‌സര
വ്യാപാരികളെ ദ്രോഹിക്കുന്ന നയങ്ങളില്‍ പ്രതിഷേധിച്ച് കെ.വി.വി.ഇ.എസ് സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍
കാസര്‍കോട്: ചെറുകിട വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികള്‍ സര്‍ക്കാരുകള്‍ തുടര്‍ന്നാല്‍ സമര പോരാട്ടങ്ങളിലൂടെ നേരിടുമെന്നും അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഏതറ്റംവരെ പോരാടാനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സുസജ്ജമാണെന്നും സംസ്ഥാന പ്രസിഡണ്ട് രാജു അപ്‌സര പറഞ്ഞു.
കുത്തകകളെ സഹായിക്കുന്ന കേന്ദ്രനയങ്ങള്‍ക്കെതിരെ ഫെബ്രുവരി 4ന് നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ചിനോടനുബന്ധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി നടത്തിയ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ വിവിധ യൂണിറ്റുകളില്‍ നിന്നെത്തിയ നൂറുകണക്കിന് പ്രവര്‍ത്തകര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. കണ്‍വെന്‍ഷനില്‍ ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ് ഷെരീഫ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ദേവസ്യ മേച്ചേരി, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ പി.കെ. ബാപ്പു ഹാജി, ബാബു കോട്ടയില്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജെ. സജി, ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ പി.പി. മുസ്തഫ, എ.എ. അസീസ്, വനിതാ വിംഗ് ജില്ലാ പ്രസിഡണ്ട് രേഖ മോഹന്‍ദാസ്, യൂത്ത് വിംഗ് പ്രസിഡണ്ട് കെ. സത്യ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.