കെ.എം. അഹ്മദ് മാധ്യമ അവാര്‍ഡിന് എന്‍ട്രി ക്ഷണിച്ചു

കാസര്‍കോട്: കാസര്‍കോട്ടെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ദീര്‍ഘകാലം കാസര്‍കോട് പ്രസ്‌ക്ലബ്ബ് പ്രസിഡണ്ടുമായിരുന്നു കെ.എം. അഹ്മദിന്റെ പേരില്‍ കാസര്‍കോട് പ്രസ്‌ക്ലബ്ബ് നല്‍കുന്ന മാധ്യമ അവാര്‍ഡിന് എന്‍ട്രി ക്ഷണിച്ചു. 2023 ഡിസംബര്‍ 1 മുതല്‍ 2024 നവംബര്‍ 30 വരെ പ്രസിദ്ധീകരിച്ച ചിത്രങ്ങളാണ് ഇത്തവണ അവാര്‍ഡിന് പരിഗണിക്കുന്നത്. ന്യൂസ് എഡിറ്റര്‍/ബ്യൂറോ ചീഫ് സാക്ഷ്യപ്പെടുത്തിയ എന്‍ട്രികള്‍ അയക്കുന്ന ആളുടെ ഫോട്ടോ, ബയോഡാറ്റ ഉള്‍പ്പടെ ഡിസംബര്‍ 10ന് മുമ്പായി kasaragodpressclub@ gmail.com എന്ന ഇ മെയിലില്‍ അയക്കണം.

10,000 രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് ഡി. 16ന് പ്രസ് ക്ലബ്ബില്‍ നടക്കുന്ന അനുസ്മരണ ചടങ്ങില്‍ വിതരണം ചെയ്യും.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it