സംസ്ഥാന സബ് ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോടിന് കിരീടം

കാസര്‍കോട്: എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടന്ന സംസ്ഥാന സബ് ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട് ജില്ല ജേതാക്കള്‍. തൃശൂരിനെതിരായ കലാശപ്പോരാട്ടത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കായിരുന്നു കാസര്‍കോടിന്റെ വിജയം. മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് കാസര്‍കോട് ടീം കാഴ്ചവെച്ചത്. 35-ാം മിനുട്ടില്‍ അബ്ദുല്ല റൈഹാന്‍ ടീമിനെ മുന്നിലെത്തിച്ചു. 56-ാം മിനുട്ടില്‍ മുഹമ്മദ് ഷാമിലിലൂടെ ലീഡുയര്‍ത്തി. ഇഞ്ചുറി ടൈമില്‍ റൈഹാന്‍ പെനാള്‍ട്ടി ഗോളിലൂടെ ടീമിന്റെ മൂന്നാം ഗോളും വിജയവും ഉറപ്പിച്ചു. ക്യാപ്റ്റന്‍ ഉമര്‍ അഫാഫാണ് രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കിയത്. ടൂര്‍ണമെന്റില്‍ […]

കാസര്‍കോട്: എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടന്ന സംസ്ഥാന സബ് ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട് ജില്ല ജേതാക്കള്‍. തൃശൂരിനെതിരായ കലാശപ്പോരാട്ടത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കായിരുന്നു കാസര്‍കോടിന്റെ വിജയം. മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് കാസര്‍കോട് ടീം കാഴ്ചവെച്ചത്. 35-ാം മിനുട്ടില്‍ അബ്ദുല്ല റൈഹാന്‍ ടീമിനെ മുന്നിലെത്തിച്ചു. 56-ാം മിനുട്ടില്‍ മുഹമ്മദ് ഷാമിലിലൂടെ ലീഡുയര്‍ത്തി. ഇഞ്ചുറി ടൈമില്‍ റൈഹാന്‍ പെനാള്‍ട്ടി ഗോളിലൂടെ ടീമിന്റെ മൂന്നാം ഗോളും വിജയവും ഉറപ്പിച്ചു. ക്യാപ്റ്റന്‍ ഉമര്‍ അഫാഫാണ് രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കിയത്. ടൂര്‍ണമെന്റില്‍ 9 ഗോളുകള്‍ നേടിയ റൈഹാന്‍ ടോപ്പ് സ്‌കോററായി.
നേരത്തെ സംസ്ഥാന സീനിയര്‍ ചാമ്പ്യന്‍ഷിപ്പിലും കാസര്‍കോട് ജില്ല കിരീടം ചൂടിയിരുന്നു. സബ് ജൂനിയര്‍ ടീം കൂടി കിരീടം സ്വന്തമാക്കിയതോടെ സംസ്ഥാന ഫുട്‌ബോള്‍ മത്സരത്തില്‍ കാസര്‍കോടിന് ഇരട്ട നേട്ടമായി.

Related Articles
Next Story
Share it