സംസ്ഥാന വനിതാ ഫുട്‌ബോളില്‍ കാസര്‍കോട് ജേതാക്കള്‍

കാസര്‍കോട്: പത്തനംതിട്ടയിലെ തിരുവല്ലയില്‍ നടന്ന സംസ്ഥാന സീനിയര്‍ വനിതാ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട് ജില്ലാ ടീം ജേതാക്കള്‍. ചരിത്രത്തിലാദ്യമായാണ് സംസ്ഥാന വനിതാ സീനിയര്‍ ഫുട്‌ബോളില്‍ കാസര്‍കോട് ജേതാക്കളാവുന്നത്. ഫൈനലില്‍ തൃശൂരിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു വിജയം. ജില്ലയുടെ സീനിയര്‍ ബോയ്‌സ് വിഭാഗം നേരത്തെ മൂന്ന് തവണ സംസ്ഥാന ജേതാക്കളായിരുന്നു. പെണ്‍പുലികള്‍ ഇതാദ്യമായാണ് കിരീടം ചൂടുന്നത്. കഴിഞ്ഞ വര്‍ഷം സബ് ജൂനിയറിലും ഈ വര്‍ഷം ജൂനിയര്‍ വിഭാഗത്തിലും വനിതാ ടീം മൂന്നാം സ്ഥാനം നേടിയിരുന്നു. മറ്റു ജില്ലകളിലെ പ്രൊഫഷണല്‍ ടീമുകള്‍ക്കെതിരെയാണ് […]

കാസര്‍കോട്: പത്തനംതിട്ടയിലെ തിരുവല്ലയില്‍ നടന്ന സംസ്ഥാന സീനിയര്‍ വനിതാ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട് ജില്ലാ ടീം ജേതാക്കള്‍. ചരിത്രത്തിലാദ്യമായാണ് സംസ്ഥാന വനിതാ സീനിയര്‍ ഫുട്‌ബോളില്‍ കാസര്‍കോട് ജേതാക്കളാവുന്നത്. ഫൈനലില്‍ തൃശൂരിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു വിജയം. ജില്ലയുടെ സീനിയര്‍ ബോയ്‌സ് വിഭാഗം നേരത്തെ മൂന്ന് തവണ സംസ്ഥാന ജേതാക്കളായിരുന്നു. പെണ്‍പുലികള്‍ ഇതാദ്യമായാണ് കിരീടം ചൂടുന്നത്. കഴിഞ്ഞ വര്‍ഷം സബ് ജൂനിയറിലും ഈ വര്‍ഷം ജൂനിയര്‍ വിഭാഗത്തിലും വനിതാ ടീം മൂന്നാം സ്ഥാനം നേടിയിരുന്നു. മറ്റു ജില്ലകളിലെ പ്രൊഫഷണല്‍ ടീമുകള്‍ക്കെതിരെയാണ് പരിമിതികള്‍ക്കിടയില്‍ കാസര്‍കോട്ടെ പെണ്‍താരങ്ങള്‍ കിരീടം പൊരുതി നേടിയതെന്ന സവിശേഷതയുമുണ്ട്. മുമ്പൊക്കെ വനിതാ താരങ്ങളെ കിട്ടാത്ത അവസ്ഥ വരെയുണ്ടായിരുന്നു. എന്നാല്‍ അത് മാറി. മികച്ച കുട്ടികളാണ് സെലക്ഷന്‍ ക്യാമ്പിലെത്തുന്നതെന്നത് അസോസിയേഷന് പ്രതീക്ഷ നല്‍കുന്നുണ്ട്.

Related Articles
Next Story
Share it