കാസര്‍കോടിനെ ഇനിയും ദുരന്തഭൂമിയാക്കാന്‍ അനുവദിക്കില്ല-കെ.വി.വി.ഇ.എസ്
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ വിഷമഴ പെയ്യിപ്പിച്ച് ആയിരക്കണക്കിന് രോഗികളെ സൃഷ്ടിച്ച ജില്ലയില്‍ ചിമേനിക്ക് അടുത്ത അരിയിട്ട പാറയില്‍ 25 ഏക്കറില്‍ സ്ഥാപിക്കാന്‍ പോകുന്ന മാലിന്യ പ്ലാന്റ് നിര്‍മ്മാണത്തില്‍ നിന്ന് അധികൃതര്‍ പിന്‍മാറണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കൗണ്‍സില്‍ യോഗം അധികൃതരോട് ആവശ്യപ്പെട്ടു. ഏഴിമല അക്കാദമിയിലും, കയ്യൂര്‍-ചീമേനി പഞ്ചായത്തിലും കുടിവെള്ളമെത്തിക്കുന്ന കാക്കടവ് ജലസ്രോതസിന് അടുത്താണ് ഈ പ്രദേശം. ഏറ്റവും കൂടുതല്‍ നീരുറവകള്‍ ഉള്ള ഈ പ്രദേശത്തെ കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലെ മാലിന്യം മുഴുവന്‍ ഇവിടെ ശേഖരിക്കുന്നതിന് […]

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ വിഷമഴ പെയ്യിപ്പിച്ച് ആയിരക്കണക്കിന് രോഗികളെ സൃഷ്ടിച്ച ജില്ലയില്‍ ചിമേനിക്ക് അടുത്ത അരിയിട്ട പാറയില്‍ 25 ഏക്കറില്‍ സ്ഥാപിക്കാന്‍ പോകുന്ന മാലിന്യ പ്ലാന്റ് നിര്‍മ്മാണത്തില്‍ നിന്ന് അധികൃതര്‍ പിന്‍മാറണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കൗണ്‍സില്‍ യോഗം അധികൃതരോട് ആവശ്യപ്പെട്ടു. ഏഴിമല അക്കാദമിയിലും, കയ്യൂര്‍-ചീമേനി പഞ്ചായത്തിലും കുടിവെള്ളമെത്തിക്കുന്ന കാക്കടവ് ജലസ്രോതസിന് അടുത്താണ് ഈ പ്രദേശം. ഏറ്റവും കൂടുതല്‍ നീരുറവകള്‍ ഉള്ള ഈ പ്രദേശത്തെ കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലെ മാലിന്യം മുഴുവന്‍ ഇവിടെ ശേഖരിക്കുന്നതിന് പകരം അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്ഥലം കണ്ടെത്തി അവിടെ തന്നെ സംസ്‌ക്കരിക്കുവാനുള്ള തീരുമാനം ഉണ്ടാക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. പ്ലാസ്റ്റിക്ക് നിരോധനത്തിന്റെ പേരില്‍ വ്യാപാരികളെ ദ്രോഹിക്കുന്നത് അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വര്‍ഷകാല കെടുതികള്‍ നേരിടുന്നതിന് യൂത്ത് വിങിന്റെ നേതൃത്വത്തില്‍ യൂത്ത് വിങ് റെസ്‌ക്യൂ ടീം കെ.എല്‍.14 എന്ന പേരില്‍ സന്നദ്ധസേവന സേനയുടെ ഉദ്ഘാടനം ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ് ഷെരീഫ് നിര്‍വഹിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജെ.സജി, മാഹിന്‍ കോളിക്കര, കുഞ്ഞിരാമന്‍ ആകാശ്, സി. ഹംസ പാലക്കി, എ.വി. ഹരിഹരസുതന്‍, കെ. സത്യകുമാര്‍, രേഖ മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.