കാസര്‍കോട് സബ്ജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: വിദ്യാരംഗം കലാസാഹിത്യ വേദി കാസര്‍കോട് സബ് ജില്ലാതല ഉദ്ഘാടനം നടന്നു. തെക്കില്‍പറമ്പ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ അറിവരങ്ങിലെ അതുല്യ പ്രതിഭ മാസ്റ്റര്‍ സായന്ത്. കെ ഉദ്ഘാടനം ചെയ്തു. ചെമ്മനാട് പഞ്ചായത്ത് സ്റ്റാന്റിംങ് കമ്മിറ്റി ചെയപേഴ്‌സണ്‍ രമ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ജി.യു.പി സ്‌കൂള്‍ തെക്കില്‍പറമ്പിലെ ഹെഡ്മാസ്റ്റര്‍ ശ്രീവത്സന്‍ സ്വാഗതവും വിദ്യാരംഗം ഉപജില്ലാ കണ്‍വീനര്‍ ഉണ്ണികൃഷ്ണന്‍ അണിഞ്ഞ നന്ദിയും പറഞ്ഞു. ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ മുഖ്യാഥിതിയായിരുന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അഗസ്റ്റിന്‍ ബെര്‍ണാഡ് മൊണ്ടേരോ […]

കാസര്‍കോട്: വിദ്യാരംഗം കലാസാഹിത്യ വേദി കാസര്‍കോട് സബ് ജില്ലാതല ഉദ്ഘാടനം നടന്നു. തെക്കില്‍പറമ്പ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ അറിവരങ്ങിലെ അതുല്യ പ്രതിഭ മാസ്റ്റര്‍ സായന്ത്. കെ ഉദ്ഘാടനം ചെയ്തു. ചെമ്മനാട് പഞ്ചായത്ത് സ്റ്റാന്റിംങ് കമ്മിറ്റി ചെയപേഴ്‌സണ്‍ രമ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ജി.യു.പി സ്‌കൂള്‍ തെക്കില്‍പറമ്പിലെ ഹെഡ്മാസ്റ്റര്‍ ശ്രീവത്സന്‍ സ്വാഗതവും വിദ്യാരംഗം ഉപജില്ലാ കണ്‍വീനര്‍ ഉണ്ണികൃഷ്ണന്‍ അണിഞ്ഞ നന്ദിയും പറഞ്ഞു. ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ മുഖ്യാഥിതിയായിരുന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അഗസ്റ്റിന്‍ ബെര്‍ണാഡ് മൊണ്ടേരോ അനുമോദനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷമീമ അന്‍സാരി, പഞ്ചായത്ത് അംഗങ്ങളായ രാജന്‍ കെ പൊയ്‌നാച്ചി, ടി.പി നിസാര്‍, വിദ്യാരംഗം ജില്ലാ കണ്‍വീനര്‍ ശ്രീകുമാര്‍ മാഷ്, ഡയറ്റ് ഫാക്കല്‍റ്റി ഡോ. വിനോദ് കുമാര്‍ പെരുമ്പള, പി.ടി.എ പ്രസിഡണ്ട് പി.സി നസീര്‍, കുഞ്ഞിരാമന്‍. വി, ബീന വിജയന്‍, ജൈനമ്മ അബ്രഹാം എന്നിവര്‍ സംസാരിച്ചു. ഡോ. ജയരാജ്, ഡോ. സന്തോഷ പനയാല്‍, വിശാലാക്ഷ പുത്രകള, സര്‍വ്വമംഗള എന്നിവര്‍ ശില്‍പശാലക്ക് നേതൃത്വം നല്‍കി. ജി.യു.പി സ്‌കൂള്‍ തെക്കില്‍ പറമ്പിലെ കുട്ടികളുടെ നൃത്തങ്ങള്‍ അരങ്ങേറി.

Related Articles
Next Story
Share it