കാസര്‍കോട് ഉപജില്ലാ കായികമേള; ജി.എച്ച്.എസ്.എസ്. ബന്തടുക്ക ജേതാക്കള്‍

വിദ്യാനഗര്‍: ജി.എച്ച്.എസ്.എസ്. ആലംപാടിയുടെ ആതിഥേയത്വത്തില്‍ മൂന്ന് ദിവസങ്ങളിലായി വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന കാസര്‍കോട് ഉപജില്ലാ കായികമേള സമാപിച്ചു.ബന്തടുക്ക ജി.എച്ച്.എസ്.എസ്. ജേതാക്കളായി. 233 പോയിന്റ് നേടിയാണ് ബന്തടുക്ക ജേതാക്കളായത്. 204 പോയിന്റ് നേടി പരവനടുക്കം ജി.എം.ആര്‍.എച്ച്.എസ്. ഫോര്‍ ഗേള്‍സ് രണ്ടാം സ്ഥാനവും 114.5 പോയിന്റ് നേടി കുണ്ടംകുഴി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മൂന്നാംസ്ഥാനവും നേടി. സമാപന സമ്മേളനം അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള ട്രോഫി അദ്ദേഹം സമ്മാനിച്ചു. അടുത്ത വര്‍ഷം മാര്‍ച്ചില്‍ വിരമിക്കുന്ന […]

വിദ്യാനഗര്‍: ജി.എച്ച്.എസ്.എസ്. ആലംപാടിയുടെ ആതിഥേയത്വത്തില്‍ മൂന്ന് ദിവസങ്ങളിലായി വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന കാസര്‍കോട് ഉപജില്ലാ കായികമേള സമാപിച്ചു.
ബന്തടുക്ക ജി.എച്ച്.എസ്.എസ്. ജേതാക്കളായി. 233 പോയിന്റ് നേടിയാണ് ബന്തടുക്ക ജേതാക്കളായത്. 204 പോയിന്റ് നേടി പരവനടുക്കം ജി.എം.ആര്‍.എച്ച്.എസ്. ഫോര്‍ ഗേള്‍സ് രണ്ടാം സ്ഥാനവും 114.5 പോയിന്റ് നേടി കുണ്ടംകുഴി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മൂന്നാംസ്ഥാനവും നേടി. സമാപന സമ്മേളനം അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള ട്രോഫി അദ്ദേഹം സമ്മാനിച്ചു. അടുത്ത വര്‍ഷം മാര്‍ച്ചില്‍ വിരമിക്കുന്ന കായിക അധ്യാപകരായ വിശ്വനാഥ് ഭട്ട് (ജിഎച്ച്.എസ്.എസ് കാസര്‍കോട്), സൂര്യ നാരായണ ഭട്ട് (ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഫോര്‍ ഗേള്‍സ് നെല്ലിക്കുന്ന്), െവങ്കട്രമണ ഭട്ട് (എസ്.ജി.കെ.എച്ച്.എസ്. കൂഡ്ലു), ബാബു തോമസ് (ജി.എച്ച്.എസ്.എസ്. ബേത്തൂര്‍പാറ) എന്നിവരെ ആദരിച്ചു. ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്‍ഖാദര്‍ ബദരിയ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി. ഖദീജ, ഫരീദ അബൂബക്കര്‍, ഹൈസ്‌കൂള്‍ വിഭാഗം എച്ച്.എം. ഫോറം കണ്‍വീനര്‍ പി. നാരായണന്‍, പ്രൈമറി വിഭാഗം കണ്‍വീനര്‍ കെ. മധു, സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് അബ്ദുല്‍ഷരീഫ്, കെ.എസ്.ഡി.എസ്.ജി.എ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ ഹാജി, ഖാദര്‍ പാലോത്ത് എന്നിവര്‍ പ്രസംഗിച്ചു.
സബ് ജില്ലാ കായികമേള ജനറല്‍ കണ്‍വീനര്‍ എ.ഇ.ഒ അഗസ്റ്റിന്‍ ബര്‍ണാഡ് മോന്തെരോ സ്വാഗതവും ജി.എച്ച്.എസ്.എസ് ആലംപാടിയിലെ പ്രധാന അധ്യാപിക സിജി മാത്യു നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it