കാസര്‍കോട് ഉപജില്ലാ കലോത്സവം ബി.ഇ.എം സ്‌കൂളില്‍

കാസര്‍കോട്: ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ബി.ഇ.എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ആതിഥ്യമരുളും. നവംബര്‍ 4, 5 തീയ്യതികളില്‍ ഓഫ് സ്റ്റേജ് മത്സരവും 14, 15, 16 തീയ്യതികളില്‍ സ്റ്റേജ് മത്സരവും നടക്കും. ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സംഘാടക സമിതി ഓഫീസും കലോത്സവ ലോഗോ പ്രകാശനവും സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രസിഡണ്ട് രമേശിന്റെ അധ്യക്ഷതയില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിച്ചു. കലോത്സവ ലോഗോ പ്രകാശനം രജനി പ്രഭാകരന്‍ (കാസര്‍കോട് മുനിസിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍), ജി.യു.പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് […]

കാസര്‍കോട്: ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ബി.ഇ.എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ആതിഥ്യമരുളും. നവംബര്‍ 4, 5 തീയ്യതികളില്‍ ഓഫ് സ്റ്റേജ് മത്സരവും 14, 15, 16 തീയ്യതികളില്‍ സ്റ്റേജ് മത്സരവും നടക്കും. ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സംഘാടക സമിതി ഓഫീസും കലോത്സവ ലോഗോ പ്രകാശനവും സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രസിഡണ്ട് രമേശിന്റെ അധ്യക്ഷതയില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിച്ചു. കലോത്സവ ലോഗോ പ്രകാശനം രജനി പ്രഭാകരന്‍ (കാസര്‍കോട് മുനിസിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍), ജി.യു.പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജയശ്രീ ടീച്ചര്‍ക്ക് നല്‍കി നിര്‍വ്വഹിച്ചു. ദേശീയ സംസ്ഥാന അവാര്‍ഡ് ജേതാവ് രതീഷ്, രാജേഷ് ചന്ദ്ര. കെ.പി, വെങ്കിട്ട രമണ ഹൊള്ള, വിനീത് വിന്‍സെന്റ്, ഷാജി കെ.എ, ഷിനോജ് മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles
Next Story
Share it