കാസര്‍കോട് ഉപജില്ല വിദ്യാരംഗം സര്‍ഗ്ഗോത്സവം സംഘടിപ്പിച്ചു

കാസര്‍കോട്: ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ വിദ്യാരംഗം സര്‍ഗ്ഗോത്സവം ജി.വി.എച്ച്.എസ്. എസ് ഇരിയണ്ണിയില്‍ സിനിമ- സീരിയല്‍ നടന്‍ ഉണ്ണി രാജ് ചെറുവത്തൂര്‍ ഉദ്ഘാടനം ചെയ്തു.സബ് ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി 800 ല്‍ പരം കലാ-സാഹിത്യ പ്രതിഭകള്‍ 8 ഇനങ്ങളിലായി നടന്ന ശില്‍പശാലയില്‍ പങ്കെടുത്തു. പി.ടി.എ പ്രസിഡണ്ട് ബി.എം. പ്രദീപ് അധ്യക്ഷത വഹിച്ചു. ലോഗോ രൂപകല്‍പന ചെയ്ത രതീഷ് മാസ്റ്റര്‍ ചട്ടഞ്ചാലിനെ ആദരിച്ചു. കാസര്‍കോട് എ.ഇ.ഒ അഗസ്ത്യന്‍ ബര്‍ണാഡ്, സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ പി.ബാബു, വി.എച്ച്.എസ്.സി പ്രിന്‍സിപ്പല്‍ […]

കാസര്‍കോട്: ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ വിദ്യാരംഗം സര്‍ഗ്ഗോത്സവം ജി.വി.എച്ച്.എസ്. എസ് ഇരിയണ്ണിയില്‍ സിനിമ- സീരിയല്‍ നടന്‍ ഉണ്ണി രാജ് ചെറുവത്തൂര്‍ ഉദ്ഘാടനം ചെയ്തു.
സബ് ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി 800 ല്‍ പരം കലാ-സാഹിത്യ പ്രതിഭകള്‍ 8 ഇനങ്ങളിലായി നടന്ന ശില്‍പശാലയില്‍ പങ്കെടുത്തു. പി.ടി.എ പ്രസിഡണ്ട് ബി.എം. പ്രദീപ് അധ്യക്ഷത വഹിച്ചു. ലോഗോ രൂപകല്‍പന ചെയ്ത രതീഷ് മാസ്റ്റര്‍ ചട്ടഞ്ചാലിനെ ആദരിച്ചു. കാസര്‍കോട് എ.ഇ.ഒ അഗസ്ത്യന്‍ ബര്‍ണാഡ്, സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ പി.ബാബു, വി.എച്ച്.എസ്.സി പ്രിന്‍സിപ്പല്‍ സുചീന്ദ്രനാഥ്, മദര്‍ പി.ടി.എ പ്രസിഡണ്ട് അനിമ അനില്‍, ജില്ലാ വിദ്യാരംഗം കണ്‍വീനര്‍ ശ്രീകുമാര്‍, സബ് ജില്ലാ കണ്‍വീനര്‍ ഉണ്ണികൃഷ്ണന്‍ അണിഞ്ഞ സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സജീവന്‍ മാസ്റ്റര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്യാമള ടീച്ചര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ജി.വി.എച്ച്.എസ്.എസിലെ കുട്ടികള്‍ നയന മനോഹരമായ സംഗീത ശില്‍പം അവതരിപ്പിച്ചു.

Related Articles
Next Story
Share it