കാസര്‍കോട് ഉപജില്ലാ ശാസ്‌ത്രോത്സവം സമാപിച്ചു

കാസര്‍കോട്: തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ഉപജില്ലാ ശാസ്‌ത്രോത്സവം സമാപിച്ചു. വിവിധ സ്‌കൂളുകളില്‍ നിന്നായി അയ്യായിരത്തോളം വിദ്യാര്‍ത്ഥികള്‍ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ, ഐ.ടി മേളകളില്‍ മത്സരിച്ചു. സമാപന സമ്മേളനം കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരസമിതി ചെയര്‍മാന്‍ സഹീര്‍ ആസിഫ് അധ്യക്ഷത വഹിച്ചു. ശാസ്‌ത്രോത്സവ ലോഗോ ഡിസൈന്‍ ചെയ്ത രാജേഷ് ഉദയഗിരി, സദ്യയൊരുക്കിയ മാധവന്‍ നമ്പൂതിരി എന്നിവരെ ആദരിച്ചു. സംസ്ഥാന […]

കാസര്‍കോട്: തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ഉപജില്ലാ ശാസ്‌ത്രോത്സവം സമാപിച്ചു. വിവിധ സ്‌കൂളുകളില്‍ നിന്നായി അയ്യായിരത്തോളം വിദ്യാര്‍ത്ഥികള്‍ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ, ഐ.ടി മേളകളില്‍ മത്സരിച്ചു. സമാപന സമ്മേളനം കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരസമിതി ചെയര്‍മാന്‍ സഹീര്‍ ആസിഫ് അധ്യക്ഷത വഹിച്ചു. ശാസ്‌ത്രോത്സവ ലോഗോ ഡിസൈന്‍ ചെയ്ത രാജേഷ് ഉദയഗിരി, സദ്യയൊരുക്കിയ മാധവന്‍ നമ്പൂതിരി എന്നിവരെ ആദരിച്ചു. സംസ്ഥാന ശാസ്‌ത്രോത്സവ ജേതാവ് ഡോ. നിമിഷ സോമന്‍ മുഖ്യാതിഥിയായിരുന്നു. നേരത്തെ കാസര്‍കോട് എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍ വിജയികള്‍ക്ക് ട്രോഫി സമ്മാനിച്ചു. നഗരസഭ കൗണ്‍സിലര്‍മാരായ കെ.എം ഹനീഫ്, രജനി കെ., പ്രിന്‍സിപ്പല്‍ വി. നാരായണന്‍കുട്ടി, പി.ടി.എ പ്രസിഡണ്ട് നൗഫല്‍ തായല്‍, വൈസ് പ്രസിഡണ്ട് അഹമ്മദ് ബദറുദ്ദീന്‍, പ്രചരണ വിഭാഗം ചെയര്‍മാന്‍ ടി.എ ഷാഫി, കൈറ്റ് മാസ്റ്റര്‍ ട്രെയിനര്‍ അബ്ദുല്‍ ഖാദര്‍, ഉപജില്ല ഗണിത ക്ലബ്ബ് സെക്രട്ടറി കൃഷ്ണദാസ് പാലേരി, പൂര്‍വ വിദ്യാര്‍ത്ഥി സംഘം വനിതാ വിഭാഗം സെക്രട്ടറി ഷറഫുന്നിസ ഷാഫി, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ശരീഫ്, സുനൈസ് അബ്ദുല്ല സംബന്ധിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അഗസ്റ്റിന്‍ ബര്‍നാട് സ്വാഗതാവും പ്രോഗ്രാം കണ്‍വീനര്‍ ജില്‍ജോ എന്‍. ഗോവിന്ദ് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it