കാസര്‍കോട് ഉപജില്ലാ സ്‌കൂള്‍ കലോത്സവം; ചട്ടഞ്ചാല്‍ സ്‌കൂളിന് ഇരട്ടക്കിരീടം

കാസര്‍കോട്: തെക്കില്‍പ്പറമ്പ ഗവ. യു.പി സ്‌കൂളില്‍ നടന്ന കാസര്‍കോട് ഉപജില്ല സ്‌കൂള്‍ കലോത്സവം സമാപിച്ചു. ഹയര്‍ സെക്കണ്ടറി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ജേതാക്കളായി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 237ഉം ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 227ഉം പോയിന്റ് നേടിയാണ് ചട്ടഞ്ചാല്‍ സ്‌കൂള്‍ ഇരട്ടക്കിരീടം ചൂടിയത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 148 പോയിന്റ് നേടി ജി.വി.എച്ച്.എസ് ഇരിയണ്ണി, 147 പോയിന്റ് നേടി ജി.എച്ച്.എസ്.എസ് ചെമ്മനാട് എന്നിവ രണ്ടും മൂന്നും സ്ഥാനത്തെത്തി. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 225 പോയിന്റ് നേടി […]

കാസര്‍കോട്: തെക്കില്‍പ്പറമ്പ ഗവ. യു.പി സ്‌കൂളില്‍ നടന്ന കാസര്‍കോട് ഉപജില്ല സ്‌കൂള്‍ കലോത്സവം സമാപിച്ചു. ഹയര്‍ സെക്കണ്ടറി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ജേതാക്കളായി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 237ഉം ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 227ഉം പോയിന്റ് നേടിയാണ് ചട്ടഞ്ചാല്‍ സ്‌കൂള്‍ ഇരട്ടക്കിരീടം ചൂടിയത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 148 പോയിന്റ് നേടി ജി.വി.എച്ച്.എസ് ഇരിയണ്ണി, 147 പോയിന്റ് നേടി ജി.എച്ച്.എസ്.എസ് ചെമ്മനാട് എന്നിവ രണ്ടും മൂന്നും സ്ഥാനത്തെത്തി. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 225 പോയിന്റ് നേടി ചെമ്മനാട് സി.ജെ.എച്ച്.എസ് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ 151 പോയിന്റ് നേടിയ എടനീര്‍ എസ്.ഐ.ബി എച്ച്.എസ്.എസിനാണ് മൂന്നാം സ്ഥാനം. യു.പി വിഭാഗത്തില്‍ ചെമ്മനാട് വെസ്റ്റ് ജി.യു.പി സ്‌കൂള്‍, കാസര്‍കോട് മഡോണ എ.യു.പി.എസ്, തെക്കില്‍പ്പറമ്പ് ഗവ. യു.പി.എസ്, കോളിയടുക്കം ജി.യു.പി.എസ് എന്നിവ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. എല്‍.പി വിഭാഗത്തില്‍ കുറ്റിക്കോല്‍ എ.യു.പി.എസ്, ബോവിക്കാനം എ.യു.പി.എസ്, ബെദിര ടി.ടി.എം എ.യു.പി.എസ്, ചേരൂര്‍ എ.ഐ.എല്‍.പി.എസ്, കാസര്‍കോട് മഡോണ, കാസര്‍കോട് ചിന്മയ വിദ്യാലയം എന്നിവയാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത്. സമാപന സമ്മേളനം സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മന്‍സൂര്‍ കുരിക്കള്‍ അധ്യക്ഷത വഹിച്ചു. നടന്‍ ഉണ്ണിരാജ് ചെറുവത്തൂര്‍, എ.ഇ.ഒ അഗസ്റ്റില്‍ ബെര്‍ണാഡ് മൊന്തേരോ, ശംസുദ്ദീന്‍ തെക്കില്‍, രമ ഗംഗാധരന്‍, കെ. കൃഷ്ണന്‍, ആസിയ മുഹമ്മദ്, ചന്ദ്രശേഖര്‍ കുളങ്ങര, കെ.ഐ ശ്രീവത്സന്‍, കൃഷ്ണന്‍ ചട്ടഞ്ചാല്‍, പി.സി നസീര്‍, കെ. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it