റെയില്‍വെ സ്റ്റേഷനിലേക്ക് ലഗേജ് ട്രോളികള്‍ നല്‍കി കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ്

കാസര്‍കോട്: കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലേക്ക് ലഗേജ് ട്രോളികള്‍ കൈമാറി കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ്. റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്ഫോമുകള്‍ മാറി, ലഗേജുകള്‍ കൊണ്ടു പോകുന്നതിനായി യാത്രക്കാര്‍ കടുത്ത പ്രയാസമാണ് അനുഭവിക്കുന്നത്. ഈ സാഹചര്യത്തിലാണ് സ്റ്റേഷന്‍ മാസ്റ്റര്‍ സി.മനോജ് കുമാറിന്റെ അഭ്യര്‍ത്ഥന പ്രകാരം കാസര്‍കോട് ടൗണ്‍ ലയണ്‍സ് കബ്ബ് രണ്ട് ലഗേജ് ട്രോളികള്‍ നല്‍കിയത്. ആദ്യമായാണ് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ലഗേജ് ട്രോളി സംവിധാനം യാഥാര്‍ത്ഥ്യമാവുന്നത്.ലയണ്‍സ് ക്ലബ് പ്രസിഡണ്ട് റഹീം സുല്‍ത്താന്‍ ഗോള്‍ഡ്, ചാര്‍ട്ടര്‍ പ്രസിഡണ്ട് ദില്‍ഷാദ് എന്നിവര്‍ […]

കാസര്‍കോട്: കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലേക്ക് ലഗേജ് ട്രോളികള്‍ കൈമാറി കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ്. റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്ഫോമുകള്‍ മാറി, ലഗേജുകള്‍ കൊണ്ടു പോകുന്നതിനായി യാത്രക്കാര്‍ കടുത്ത പ്രയാസമാണ് അനുഭവിക്കുന്നത്. ഈ സാഹചര്യത്തിലാണ് സ്റ്റേഷന്‍ മാസ്റ്റര്‍ സി.മനോജ് കുമാറിന്റെ അഭ്യര്‍ത്ഥന പ്രകാരം കാസര്‍കോട് ടൗണ്‍ ലയണ്‍സ് കബ്ബ് രണ്ട് ലഗേജ് ട്രോളികള്‍ നല്‍കിയത്. ആദ്യമായാണ് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ലഗേജ് ട്രോളി സംവിധാനം യാഥാര്‍ത്ഥ്യമാവുന്നത്.
ലയണ്‍സ് ക്ലബ് പ്രസിഡണ്ട് റഹീം സുല്‍ത്താന്‍ ഗോള്‍ഡ്, ചാര്‍ട്ടര്‍ പ്രസിഡണ്ട് ദില്‍ഷാദ് എന്നിവര്‍ ചേര്‍ന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ സി.മനോജ് കുമാറിന് ലഗേജ് ടോളികള്‍ കൈമാറി.
റെയില്‍വേ സ്റ്റേഷനിലെ ആര്‍.പി.എഫ് സബ് ഇന്‍സ്‌പെക്ടര്‍ പി.കെ കതിരേഷ് ബാബു, ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി റാഷിദ് പെരുമ്പള, ട്രഷറര്‍ അമീന്‍ നായന്മാര്‍മൂല, മെമ്പര്‍ഷിപ്പ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഷ്‌റഫലി അച്ചു, പി.ആര്‍.ഒ റയീസ് അറേബ്യന്‍, സര്‍വീസ് ചെയര്‍പേഴ്‌സണ്‍ മുന്‍സീര്‍ അരമന, ടെയില്‍ ട്വിസ്റ്റര്‍ സജ്ജാദ് നായന്മാര്‍മൂല, ഡയറക്ടര്‍മാരായ സനൂജ് ബി.എം, തസ്ലീം ഐവ, ലയണ്‍സ് മെമ്പര്‍മാരായ ഖാസിം ബ്രാന്‍ഡ്, ഷഫീഖ് ബെന്‍സര്‍, റിയാസ് സ്റ്റാര്‍ ടൈല്‍സ്, നാസര്‍ ചൂരി, ഉണ്ണികൃഷ്ണന്‍, സമീര്‍ അറേബ്യന്‍ സംബന്ധിച്ചു.

Related Articles
Next Story
Share it