കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് ഭാരവാഹികള്‍ ചുമതലയേറ്റു

കാസര്‍കോട്: കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ 2022-23 വര്‍ഷത്തേക്കുള്ള ഭാരവാഹികള്‍ ചുമതലയേറ്റു. പ്രസിഡണ്ടായി ആസിഫ് മാളികയും സെക്രട്ടറിയായി റാഷിദ് പെരുമ്പളയും ട്രഷററായി സജ്ജാദ് നായന്മാര്‍മൂലയും ചുമതലയേറ്റു. ഉദുമയിലെ താജ് വിവന്തയില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ഒവി സനല്‍ ഇന്‍സ്റ്റാളിങ്ങ് ഓഫീസറായിരുന്നു. മുഹമ്മദ് ദില്‍ഷാദ് അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് സെക്രട്ടറി ടൈറ്റസ് തോമസ്, റീജിയന്‍ ചെയര്‍പേഴ്സണ്‍ കെ സുകുമാരന്‍ നായര്‍, അഡീഷണല്‍ ക്യാബിനറ്റ് സെക്രട്ടറി വി വേണുഗോപാല്‍, ട്രഷറര്‍ സജ്ജാദ് നായന്മാര്‍മൂല, അഷ്‌റഫലി […]

കാസര്‍കോട്: കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ 2022-23 വര്‍ഷത്തേക്കുള്ള ഭാരവാഹികള്‍ ചുമതലയേറ്റു. പ്രസിഡണ്ടായി ആസിഫ് മാളികയും സെക്രട്ടറിയായി റാഷിദ് പെരുമ്പളയും ട്രഷററായി സജ്ജാദ് നായന്മാര്‍മൂലയും ചുമതലയേറ്റു. ഉദുമയിലെ താജ് വിവന്തയില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ഒവി സനല്‍ ഇന്‍സ്റ്റാളിങ്ങ് ഓഫീസറായിരുന്നു. മുഹമ്മദ് ദില്‍ഷാദ് അധ്യക്ഷത വഹിച്ചു.
ഡിസ്ട്രിക്ട് സെക്രട്ടറി ടൈറ്റസ് തോമസ്, റീജിയന്‍ ചെയര്‍പേഴ്സണ്‍ കെ സുകുമാരന്‍ നായര്‍, അഡീഷണല്‍ ക്യാബിനറ്റ് സെക്രട്ടറി വി വേണുഗോപാല്‍, ട്രഷറര്‍ സജ്ജാദ് നായന്മാര്‍മൂല, അഷ്‌റഫലി അച്ചു അറഫ, അലിഫ് ബിന്‍ ഹനീഫ്, തസ്ലീം ഐവ, സനൂജ് ബി എം, കൃഷ്ണനുണ്ണി, കാസിം ബ്രാന്‍ഡ്, അമീന്‍ നായന്മാര്‍മൂല, നിഹാദ് പൈക്കിന്‍, ഷെഫീഖ് ബെന്‍സര്‍, മുഹമ്മദ് കൊളെക്കെമൂല, മുന്‍സിര്‍ അരമന, ഖലീല്‍ മദീന, മഷൂദ് മദീന, സഫ്വാന്‍ ആദൂര്‍, സനൂജ് ബി എം സംസാരിച്ചു
ജോയിന്റ് സെക്രട്ടറി കൃഷ്ണനുണ്ണി സ്വാഗതവും സെക്രട്ടറി റാഷിദ് പെരുമ്പള നന്ദിയും പറഞ്ഞു. പുതുതായി ക്ലബ്ബിലെത്തിയ റഹീം സുല്‍ത്താന്‍ ഗോള്‍ഡ്, മഹ്ഫൂസ്, നാച്ചു ചൂരി, ലത്തീഫ് ടോട്ടോമാള്‍, അബ്ദുള്‍ റഫീഖ് ഫോര്‍ എവര്‍ എയ്റ്റീന്‍, റയീസ് അറേബ്യന്‍, സമീര്‍ അറേബ്യന്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു.
സ്ഥാപിതമായതിന് ശേഷം ചുരുങ്ങിയ കാലയളവില്‍ തന്നെ സാമൂഹിക- ജീവ കാരുണ്യ രംഗത്ത് ശ്രദ്ധേയമായ ഒട്ടനവധി പ്രവര്‍ത്തനങ്ങളാണ് കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ് സംഘടിപ്പിച്ചത്. നോ ഹന്‍ഗ്രി, കാസര്‍കോടിന്റെ സമ്പൂര്‍ണ പുരോഗതി ലക്ഷ്യമിടുന്ന 'റൈസ് അപ്പ് കാസര്‍കോട്' തുടങ്ങിയ ആശയങ്ങള്‍ക്ക് വലിയ രീതിയിലുളള പിന്തുണയാണ് ലഭിച്ചിട്ടുണ്ട്.

Related Articles
Next Story
Share it