കാസര്‍കോട് ടൗണ്‍ ഹാള്‍ പരിസരത്തെ കുന്നിടിഞ്ഞു; സ്‌കൂട്ടര്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

കാസര്‍കോട്: നഗരത്തിലെ മുനിസിപ്പല്‍ ടൗണ്‍ഹാള്‍ പരിസരത്ത് കെ.എസ് റാവു റോഡിലെ ഇരു വശത്തും ഉയര്‍ന്നു നില്‍ക്കുന്ന കുന്നിന്റെ ഒരു ഭാഗം ശക്തമായ മഴയില്‍ ഇന്നലെ ഇടിഞ്ഞു വീണു. ഇത് വഴി ആ സമയം സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന സഹോദരങ്ങള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കെ.എസ് റാവു റോഡിലെ താമസക്കാരായ അബ്ദുല്ല ഹാജിയുടെയും ആബിദയുടെയും മക്കളായ സിനാനും അല്‍മാനുമാണ് ഭാഗ്യം കൊണ്ട് മണ്ണിനടിയില്‍പ്പെടാതെ രക്ഷപ്പെട്ടത്. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന വഴിയില്‍ ജീവന് ഭീഷണിയായി തകര്‍ന്ന് വീഴാന്‍ നില്‍ക്കുന്ന കുന്നുകള്‍ സുരക്ഷാ […]

കാസര്‍കോട്: നഗരത്തിലെ മുനിസിപ്പല്‍ ടൗണ്‍ഹാള്‍ പരിസരത്ത് കെ.എസ് റാവു റോഡിലെ ഇരു വശത്തും ഉയര്‍ന്നു നില്‍ക്കുന്ന കുന്നിന്റെ ഒരു ഭാഗം ശക്തമായ മഴയില്‍ ഇന്നലെ ഇടിഞ്ഞു വീണു. ഇത് വഴി ആ സമയം സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന സഹോദരങ്ങള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കെ.എസ് റാവു റോഡിലെ താമസക്കാരായ അബ്ദുല്ല ഹാജിയുടെയും ആബിദയുടെയും മക്കളായ സിനാനും അല്‍മാനുമാണ് ഭാഗ്യം കൊണ്ട് മണ്ണിനടിയില്‍പ്പെടാതെ രക്ഷപ്പെട്ടത്. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന വഴിയില്‍ ജീവന് ഭീഷണിയായി തകര്‍ന്ന് വീഴാന്‍ നില്‍ക്കുന്ന കുന്നുകള്‍ സുരക്ഷാ മതില്‍ കെട്ടി സംരക്ഷിക്കുകയോ താഴ്ത്തുകയോ ചെയ്യണമെന്ന് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. ബന്ധപ്പെട്ടവരുടെ കനിവിനായി മുട്ടാത്ത വാതിലുകളില്ലെന്നാണ് ഈ ഭാഗത്തെ താമസക്കാര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷത്തെ മഴയത്തും ഈ കുന്നിന്റെ ഒരു ഭാഗം അടര്‍ന്ന് വീണ് ഇതുവഴി ഒട്ടോറിക്ഷയും ഡ്രൈവറും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഈ കുന്നിന്റെ അപകടാവസ്ഥയെ കുറിച്ച് ഉത്തരദേശം നിരവധി തവണ വാര്‍ത്ത നല്‍കിയിരുന്നു. ഇനി ഒരു ദുരന്തത്തിന് കാത്ത് നില്‍ക്കാതെ അധികൃതര്‍ കനിവ് കാട്ടണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.

Related Articles
Next Story
Share it