കാസര്‍കോട് നഗരസഭയുടെയും കുടുംബശ്രീയുടേയും നഗരശ്രീ ഉത്സവിന്റെ ഭാഗമായുള്ള കാസര്‍കോട്ടെ രുചിമേള 5 മുതല്‍ 7 വരെ തളങ്കര ബീച്ചില്‍

കാസര്‍കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്താഭിമുഖ്യത്തില്‍ കുടുംബശ്രീയുടെ പിന്തുണയോടെ നഗരങ്ങളില്‍ നടപ്പിലാക്കുന്ന ഉപജീവന പദ്ധതിയായ 'ദേശീയ നഗര ഉപജീവന ദൗത്യം' പ്രവര്‍ത്തനങ്ങളുടെ പ്രചരണത്തിനും സേവനങ്ങള്‍ താഴെ തട്ടിലെത്തിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന 'നഗരശ്രീ ഉത്സവ് 2021' ന്റെ ഭാഗമായി ഭക്ഷ്യമേള കാസ്രോട്ടെ രുചിമേള 2021 എന്ന പേരില്‍ തളങ്കര കോര്‍ണീഷില്‍നവംബര്‍ 5, 6, 7 തീയതികളില്‍ വൈകിട്ട് 3 മണി മുതല്‍ രാത്രി 9 മണി വരെ നടത്തുമെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. എന്‍എ നെല്ലിക്കുന്ന് […]

കാസര്‍കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്താഭിമുഖ്യത്തില്‍ കുടുംബശ്രീയുടെ പിന്തുണയോടെ നഗരങ്ങളില്‍ നടപ്പിലാക്കുന്ന ഉപജീവന പദ്ധതിയായ 'ദേശീയ നഗര ഉപജീവന ദൗത്യം' പ്രവര്‍ത്തനങ്ങളുടെ പ്രചരണത്തിനും സേവനങ്ങള്‍ താഴെ തട്ടിലെത്തിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന 'നഗരശ്രീ ഉത്സവ് 2021' ന്റെ ഭാഗമായി ഭക്ഷ്യമേള കാസ്രോട്ടെ രുചിമേള 2021 എന്ന പേരില്‍ തളങ്കര കോര്‍ണീഷില്‍നവംബര്‍ 5, 6, 7 തീയതികളില്‍ വൈകിട്ട് 3 മണി മുതല്‍ രാത്രി 9 മണി വരെ നടത്തുമെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. എ.കെ.എം. അഷ്‌റഫ് എം.എല്‍.എ മുഖ്യാതിഥിയായി പങ്കെടുക്കും.
വിവിധതരം ബിരിയാണികള്‍, മലബാര്‍ സ്‌നാക്‌സ്, ചിക്കന്‍ വിഭവങ്ങള്‍, മീന്‍ വിഭവങ്ങള്‍, വിവിധതരം അപ്പങ്ങള്‍, ജ്യൂസ്, ചട്ടിപ്പത്തിരി, ഉന്നക്കായ, കിളിക്കൂട്, കോഴിചീന്തിച്ചുരുട്ടിയത്, ബീഫ് വരട്ടിയത് തുടങ്ങിയ വിഭവങ്ങള്‍ ഒരുക്കുന്നുണ്ട്. കൂടാതെ എല്ലാ ദിവസവും വിവിധ കലാപരിപാടികള്‍ ക്രമീകരിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കുള്ള സ്വയം പ്രതിരോധ മാര്‍ഗ്ഗങ്ങള്‍, കുരുന്ന് കാലാപ്രതിഭകളുടെ പ്രകടനം, കുടുംബശ്രീ അവതരിപ്പിക്കുന്ന മാര്‍ഗ്ഗംകളി, കാസിനോവ സംഗീത് അവതരിപ്പിക്കുന്ന സംഗീതവിരുന്ന്, നഗരസഭാ ജനപ്രതിനിധികളുടെ കൈമുട്ട്പാട്ട്, മജീഷ്യന്‍ ആര്‍.കെ.കവായിയുടെ മാജിക്ക്‌ഷോ, ഇസ്മയില്‍ തളങ്കരയുടെ സംഗീതനിശ തുടങ്ങിയ പരിപാടികള്‍ ഭക്ഷ്യമേളയോടനുബന്ധിച്ച് നടത്തപ്പെടുന്നു. എന്‍.യു.എല്‍.എം പദ്ധതി വഴി നഗരസഭയില്‍ സ്ഥിരതാമസമുള്ള ആളുകള്‍ക്ക് സ്വയംതൊഴില്‍ സംരംഭം ആരംഭിക്കുന്നതിന് വായ്പ മേളകള്‍, അയല്‍ക്കൂട്ട അംഗങ്ങള്‍ക്കും ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്കും ഉള്ള ബാങ്ക് അക്കൗണ്ട്- ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിനുള്ള ക്യാമ്പുകള്‍, നൈപുണ്യ പരിശീലനത്തിന് താല്പര്യമുള്ളവരെ കണ്ടെത്തുന്നതിന് മൊബിലൈസെഷന്‍ ക്യാമ്പ് തുടങ്ങിയവ നടത്തുന്നതാണ്. കൂടാതെ പദ്ധതിയുടെ വിവിധ ഘടകങ്ങളെ കുറിച്ചുള്ള പ്രദര്‍ശനവും ഭക്ഷ്യമേളയോടനുബന്ധിച്ചുള്ള സ്റ്റാളുകളില്‍ ക്രമീകരിക്കുന്നതാണ്.
പത്രസമ്മേളനത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റീത്ത ആര്‍, മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിയാന ഹനീഫ്, നഗരസഭാ സെക്രട്ടറി ബിജു എസ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സാഹിറ മുഹമ്മദ്, എന്‍.യു.എല്‍.എം സിറ്റിമിഷന്‍ മാനേജര്‍ ബൈജു സി.എം എന്നിവര്‍ പങ്കെടുത്തു.

Related Articles
Next Story
Share it