കാസര്‍കോട് താലൂക്ക് ഓഫീസ് പരിസരം താവളമാക്കി മദ്യപാനികള്‍
കാസര്‍കോട്: കാസര്‍കോട് താലൂക്ക് ഓഫീസ് പരിസരം കേന്ദ്രീകരിച്ച് മദ്യപസംഘം താവളമുറപ്പിച്ചു. താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, സബ്ജയില്‍ തുടങ്ങിയവ സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് മദ്യപാനികളുടെ അഴിഞ്ഞാട്ടം. ഈ ഭാഗത്ത് ഒഴിഞ്ഞ കര്‍ണാടക മദ്യപാക്കറ്റുകള്‍ ഉപേക്ഷിച്ച നിലയില്‍ കാണുന്നത് പതിവാണ്. താലൂക്ക് ഓഫീസ് തുറക്കുന്നതിന് മുമ്പും പൂട്ടിയതിന് ശേഷവും മദ്യപസംഘം ഇവിടെയെത്തി മദ്യപാനത്തില്‍ ഏര്‍പ്പെടുകയാണ് ചെയ്യുന്നത്. അവധി ദിവസങ്ങളില്‍ ഓഫീസ് പരിസരത്ത് തമ്പടിക്കുന്ന സംഘം പകലും രാത്രിയുമെന്ന വ്യത്യാസമില്ലാതെ മദ്യപിക്കുകയും ഇവിടെ തന്നെ ഛര്‍ദ്ദിക്കുകയും മലമൂത്ര വിസര്‍ജനം നടത്തുകയും […]

കാസര്‍കോട്: കാസര്‍കോട് താലൂക്ക് ഓഫീസ് പരിസരം കേന്ദ്രീകരിച്ച് മദ്യപസംഘം താവളമുറപ്പിച്ചു. താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, സബ്ജയില്‍ തുടങ്ങിയവ സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് മദ്യപാനികളുടെ അഴിഞ്ഞാട്ടം. ഈ ഭാഗത്ത് ഒഴിഞ്ഞ കര്‍ണാടക മദ്യപാക്കറ്റുകള്‍ ഉപേക്ഷിച്ച നിലയില്‍ കാണുന്നത് പതിവാണ്. താലൂക്ക് ഓഫീസ് തുറക്കുന്നതിന് മുമ്പും പൂട്ടിയതിന് ശേഷവും മദ്യപസംഘം ഇവിടെയെത്തി മദ്യപാനത്തില്‍ ഏര്‍പ്പെടുകയാണ് ചെയ്യുന്നത്. അവധി ദിവസങ്ങളില്‍ ഓഫീസ് പരിസരത്ത് തമ്പടിക്കുന്ന സംഘം പകലും രാത്രിയുമെന്ന വ്യത്യാസമില്ലാതെ മദ്യപിക്കുകയും ഇവിടെ തന്നെ ഛര്‍ദ്ദിക്കുകയും മലമൂത്ര വിസര്‍ജനം നടത്തുകയും ചെയ്യുന്നു. സബ്ജയിലും മറ്റ് ഓഫീസുകളും ഈ ഭാഗത്തുണ്ടെന്ന കാര്യം പരിഗണിക്കാതെയാണ് സംഘം തങ്ങളുടെ ദുഷ്പ്രവൃത്തികളില്‍ മുഴുകുന്നത്. താലൂക്ക് ഓഫീസ് പരിസരം കാസര്‍കോട് നഗരത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലം കൂടിയാണ്. രാവിലെ ജോലിക്ക് പോകുന്ന അതിഥിതൊഴിലാളികള്‍ ഇവിടെ ഒത്തുകൂടാറുണ്ട്. മദ്യപാനികളുടെ ഭാഗത്തുനിന്നുള്ള വൃത്തികേടുകള്‍ കാരണം അതിഥിതൊഴിലാളികള്‍ക്കും ഓഫീസുകളില്‍ ജോലിക്കെത്തുന്നവരും വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസുകളിലേക്ക് പോകുന്നവര്‍ക്കും ഒരു പോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.