കാസര്‍കോട്ട് ടി.ഉബൈദ് മാപ്പിള കലാ അക്കാദമി ഒരുങ്ങും; ഒരു കോടി രൂപ അനുവദിച്ചു

കാസര്‍കോട്: സംസ്ഥാന ബജറ്റില്‍ മഹാകവി ടി. ഉബൈദ് മാപ്പിള കലാ അക്കാദമിക്ക് ഒരു കോടി രൂപ വകയിരുത്തിയത് കാസര്‍കോട്ടെ സാംസ്‌കാരിക, സാഹിത്യ പ്രവര്‍ത്തകര്‍ക്ക് ആനന്ദം പകര്‍ന്നു. ബജറ്റ് പ്രൊപ്പോസലില്‍ കാസര്‍കോട് മണ്ഡലത്തിലെ തന്റെ പ്രധാനപ്പെട്ട ആവശ്യങ്ങളിലൊന്നായിരുന്നു ഇതെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അറിയിച്ചു. മൂന്ന് കോടി രൂപയാണ് പദ്ധതിക്ക് അടങ്കല്‍ തുകയായി ആവശ്യപ്പെട്ടിരുന്നത്. എസ്റ്റിമേറ്റ് തയ്യാറാക്കി നിര്‍മ്മാണം നടത്തുന്ന മുറക്ക് 2 കോടി രൂപ ലഭ്യമാകുമെന്ന് എം.എല്‍.എ അറിയിച്ചു.കവിയും ചിന്തകനും ബഹുഭാഷാ പണ്ഡിതനുമായ മഹാകവി ടി. ഉബൈദിന്റെ […]

കാസര്‍കോട്: സംസ്ഥാന ബജറ്റില്‍ മഹാകവി ടി. ഉബൈദ് മാപ്പിള കലാ അക്കാദമിക്ക് ഒരു കോടി രൂപ വകയിരുത്തിയത് കാസര്‍കോട്ടെ സാംസ്‌കാരിക, സാഹിത്യ പ്രവര്‍ത്തകര്‍ക്ക് ആനന്ദം പകര്‍ന്നു. ബജറ്റ് പ്രൊപ്പോസലില്‍ കാസര്‍കോട് മണ്ഡലത്തിലെ തന്റെ പ്രധാനപ്പെട്ട ആവശ്യങ്ങളിലൊന്നായിരുന്നു ഇതെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അറിയിച്ചു. മൂന്ന് കോടി രൂപയാണ് പദ്ധതിക്ക് അടങ്കല്‍ തുകയായി ആവശ്യപ്പെട്ടിരുന്നത്. എസ്റ്റിമേറ്റ് തയ്യാറാക്കി നിര്‍മ്മാണം നടത്തുന്ന മുറക്ക് 2 കോടി രൂപ ലഭ്യമാകുമെന്ന് എം.എല്‍.എ അറിയിച്ചു.
കവിയും ചിന്തകനും ബഹുഭാഷാ പണ്ഡിതനുമായ മഹാകവി ടി. ഉബൈദിന്റെ പേരില്‍ മാപ്പിള കലാ അക്കാദമി ഒരുങ്ങുന്നതോടെ കാസര്‍കോടിന്റെ സാംസ്‌കാരിക ഭൂപടത്തിനത് തിളക്കമേകും.

Related Articles
Next Story
Share it