തോരാമഴയില്‍ ദുരിതംപേറി കാസര്‍കോട്
കാസര്‍കോട്: ദിവസങ്ങളായി തിമിര്‍ത്തുപെയ്യുന്ന മഴ കാരണം കാസര്‍കോട് ജില്ലയില്‍ വ്യാപക കെടുതികളും നാശനഷ്ടങ്ങളുമുണ്ടായി. റോഡുകളും പൊതുവഴികളും വെള്ളത്തില്‍ മുങ്ങി. തോടുകളും പുഴകളും കരകവിഞ്ഞൊഴുകുന്നു. വയലുകള്‍ തടാകം പോലെയായി. തോരാത്ത മഴയും വെള്ളപ്പൊക്കവും കാരണം പല പ്രദേശങ്ങളിലും ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. ഗ്രാമപ്രദേശങ്ങളില്‍ പാലങ്ങളില്ലാത്ത തോടുകള്‍ കടക്കാന്‍ കഴിയാത്തതിനാല്‍ പലര്‍ക്കും പുറം ലോകവുമായി ബന്ധപ്പെടാനാകുന്നില്ല. ചെറുവാഹനങ്ങള്‍ക്ക് പോലും കടന്നുപോകാന്‍ കഴിയാത്ത വിധം ചിലയിടങ്ങളില്‍ റോഡുകളിലൂടെ വെള്ളം ഒഴുകുകയാണ്. കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാനപാത പൂര്‍ണമായും വെള്ളത്തിലായിട്ടുണ്ട്. ഓവുചാല്‍ ഇല്ലാത്തതാണ് വെള്ളം […]

കാസര്‍കോട്: ദിവസങ്ങളായി തിമിര്‍ത്തുപെയ്യുന്ന മഴ കാരണം കാസര്‍കോട് ജില്ലയില്‍ വ്യാപക കെടുതികളും നാശനഷ്ടങ്ങളുമുണ്ടായി. റോഡുകളും പൊതുവഴികളും വെള്ളത്തില്‍ മുങ്ങി. തോടുകളും പുഴകളും കരകവിഞ്ഞൊഴുകുന്നു. വയലുകള്‍ തടാകം പോലെയായി. തോരാത്ത മഴയും വെള്ളപ്പൊക്കവും കാരണം പല പ്രദേശങ്ങളിലും ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. ഗ്രാമപ്രദേശങ്ങളില്‍ പാലങ്ങളില്ലാത്ത തോടുകള്‍ കടക്കാന്‍ കഴിയാത്തതിനാല്‍ പലര്‍ക്കും പുറം ലോകവുമായി ബന്ധപ്പെടാനാകുന്നില്ല. ചെറുവാഹനങ്ങള്‍ക്ക് പോലും കടന്നുപോകാന്‍ കഴിയാത്ത വിധം ചിലയിടങ്ങളില്‍ റോഡുകളിലൂടെ വെള്ളം ഒഴുകുകയാണ്. കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാനപാത പൂര്‍ണമായും വെള്ളത്തിലായിട്ടുണ്ട്. ഓവുചാല്‍ ഇല്ലാത്തതാണ് വെള്ളം റോഡിലാകാന്‍ ഇടവരുത്തിയത്. സ്വകാര്യവ്യക്തികളുടെ പറമ്പില്‍ നിന്നും വരുന്ന മഴവെള്ളം ഉള്‍പ്പെടെ റോഡിലേക്കാണ് മാറ്റിവിടുന്നത്. ശക്തമായ മഴയെ തുടര്‍ന്ന് മൊഗ്രാല്‍ പുഴയില്‍ ജലനിരപ്പുയര്‍ന്നിട്ടുണ്ട്. പുഴ കരകവിഞ്ഞ് സമീപത്ത് വെള്ളക്കെട്ട് രൂപപ്പെട്ടതോടെ വീടുകള്‍ ഭീഷണിയിലായി. കാഞ്ഞങ്ങാട് നഗരസഭ, അജാനൂര്‍ പഞ്ചായത്ത് പരിധികളിലെ തീരദേശ മേഖലകളും കിഴക്ക് താഴ്ന്ന പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. നഗരസഭയിലെ 19, 26, 17 വാര്‍ഡുകളിലെ വീടുകളില്‍ ഇന്നലെ വൈകിട്ട് മുതല്‍ തന്നെ വെള്ളം കയറിതുടങ്ങിയിട്ടുണ്ട്. കോട്ടിക്കുളം റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ മഴവെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ വാഹനയാത്രയും കാല്‍നടയാത്രയും ദുഷ്‌കരമാണ്. കാഞ്ഞങ്ങാട് നഗരത്തില്‍ പല ഭാഗങ്ങളിലും വലിയ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതോടെ വാഹനയാത്രക്കാരും വ്യാപാരികളും ദുരിതത്തിലായി. മുട്ടറ്റം വരെ വെള്ളത്തിലൂടെ നടന്നുപോകാനാകാതെ കാല്‍നടയാത്രക്കാര്‍ വിഷമിക്കുന്നു. വാഹനങ്ങള്‍ക്ക് മുന്നോട്ട് പോകാനും കഴിയുന്നില്ല. കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്റിന് മുന്‍വശം റോഡില്‍ ഇന്നലെ വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. ഓവുചാലുകളിലേക്ക് വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യമില്ലാത്തതാണ് ഇതിന് കാരണം. മടിക്കൈ പൂത്തക്കാല്‍ ഗവ. യു.പി സ്‌കൂളിന് സമീപം കുട്ട്യന്റെ വീട്ടിലെ കിണര്‍ ഇടിഞ്ഞ് താഴ്ന്നു. വെസ്റ്റ് എളേരിയിലെ മൗവ്വേനി അമ്പത്താറ് തട്ട് റോഡില്‍ പാട്ടത്തില്‍ കുന്നില്‍ ഗീതയുടെ വീടിന്റെ മുറ്റം പൂര്‍ണമായും ഇടിഞ്ഞിട്ടുണ്ട്. അണങ്കൂര്‍ തുരുത്തിയില്‍ തെങ്ങ് വീണ് കാര്‍ തകര്‍ന്നു. ടി.സെഡ് മുഹമ്മദ് കുഞ്ഞിയുടെ കാറാണ് തകര്‍ന്നത്.
കനത്ത മഴ തുടരുന്നതിനാലും വെള്ളം കയറിയതിനാലും താഴ്ന്ന പ്രദേശങ്ങളിലെ പല കുടുംബങ്ങളും മറി താമസിക്കുകയാണ്.