ഖത്തര്‍ അണ്ടര്‍-19 ഫുട്‌ബോള്‍ ക്ലബ്ബിലേക്ക് കാസര്‍കോട്ടെ വിദ്യാര്‍ത്ഥി

കാസര്‍കോട്: ഖത്തര്‍ ദോഹ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നെക്സ്റ്റ് ഇന്ത്യന്‍ ജനറേഷന്‍ ഫുട്‌ബോള്‍ ക്ലബ്ബിലേക്ക് (എന്‍.ഐ.ജി.എഫ്.സി) കാസര്‍കോട് ഇസ്സത്ത് നഗര്‍ സ്വദേശി മാഹിന്‍ റിസയ്ക്ക് പ്രവേശനം ലഭിച്ചു. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുനൈറ്റഡ് എഫ്.സി കേരള ഫുട്‌ബോള്‍ ആക്കാദമിയില്‍ പരിശീലനം നേടിവരുന്ന മാഹിന്‍ റിസ അവിടെ പ്ലസ്ടു വിദ്യാര്‍ത്ഥി കൂടിയാണ്. മാര്‍ച്ചില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന സെലക്ഷന്‍ കാമ്പയിനിലാണ് ഖത്തര്‍ ആസ്ഥാനമായ എന്‍. ഐ.ജി.എഫ്.സിയിലേക്ക് പ്രവേശനം നേടിയത്. ഇനിയുള്ള കായിക പരിശീലനവും തുടര്‍ വിദ്യാഭ്യാസവും ഖത്തറിലെ ഇതേ […]

കാസര്‍കോട്: ഖത്തര്‍ ദോഹ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നെക്സ്റ്റ് ഇന്ത്യന്‍ ജനറേഷന്‍ ഫുട്‌ബോള്‍ ക്ലബ്ബിലേക്ക് (എന്‍.ഐ.ജി.എഫ്.സി) കാസര്‍കോട് ഇസ്സത്ത് നഗര്‍ സ്വദേശി മാഹിന്‍ റിസയ്ക്ക് പ്രവേശനം ലഭിച്ചു. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുനൈറ്റഡ് എഫ്.സി കേരള ഫുട്‌ബോള്‍ ആക്കാദമിയില്‍ പരിശീലനം നേടിവരുന്ന മാഹിന്‍ റിസ അവിടെ പ്ലസ്ടു വിദ്യാര്‍ത്ഥി കൂടിയാണ്. മാര്‍ച്ചില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന സെലക്ഷന്‍ കാമ്പയിനിലാണ് ഖത്തര്‍ ആസ്ഥാനമായ എന്‍. ഐ.ജി.എഫ്.സിയിലേക്ക് പ്രവേശനം നേടിയത്. ഇനിയുള്ള കായിക പരിശീലനവും തുടര്‍ വിദ്യാഭ്യാസവും ഖത്തറിലെ ഇതേ ക്ലബ്ബിന് കീഴില്‍ ഇനി സൗജന്യമായി ലഭ്യമാവും. ഇതിനായി തിങ്കളാഴ്ച മാഹിന്‍ റിസ ഖത്തറിലേക്ക് പുറപ്പെടും. കാസര്‍കോട് നഗരത്തിലെ കെ.ജി. ടു ഫാന്‍സി ഉടമ റഹീസ് കെ.ജിയുടെയും ഷാഹിനയുടെയും മകനാണ് മാഹിന്‍ റിസ.

Related Articles
Next Story
Share it