ഐക്യരാഷ്ട്രസഭ യുവ സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധിയായി കാസര്‍കോട്ടെ വിദ്യാര്‍ത്ഥി

കോലാലംപൂര്‍: ഐക്യരാഷ്ട്രസഭ ആഭിമുഖ്യത്തില്‍ ചതുര്‍ദിന നയതന്ത്ര യുവ സമ്മേളനത്തിന് മലേഷ്യയിലെ കോലാലംപൂറില്‍ തുടക്കമായി.സണ്‍വേ പുത്ര പഞ്ചനക്ഷത്ര ഹോട്ടലില്‍ ഈ മാസം 30 വരെയാണ് 'ആണവ യുദ്ധമുറകളുടെ പശ്ചാത്തലത്തില്‍ നിരായുധീകരണത്തിന്റെ ഭാവി' എന്ന വിഷയം ആധാരമാക്കി സമ്മേളനം. കാസര്‍ക്കോട് സ്വദേശി ഹാഫിസ് വാഹിദ് സമാന്‍ വിവിധ സെഷനുകളിലെ ചര്‍ച്ചകളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. എണ്‍പത് രാജ്യങ്ങളില്‍ നിന്നായി 150ലേറെ ഡിപ്ലോമാറ്റുകളാണ് സമ്മേളന പ്രതിനിധികള്‍. പാക്കിസ്താനില്‍ നിന്നുള്ള എന്‍.എച്ച്.ആര്‍.എച്ച്.എഫ് ഓണററി അംഗവും സമ്മേളന ഡയറക്ടര്‍ ജനറലുമായ എ.എം.ബി ഫവാദ് അലി ലന്‍ഗാഹ് […]

കോലാലംപൂര്‍: ഐക്യരാഷ്ട്രസഭ ആഭിമുഖ്യത്തില്‍ ചതുര്‍ദിന നയതന്ത്ര യുവ സമ്മേളനത്തിന് മലേഷ്യയിലെ കോലാലംപൂറില്‍ തുടക്കമായി.
സണ്‍വേ പുത്ര പഞ്ചനക്ഷത്ര ഹോട്ടലില്‍ ഈ മാസം 30 വരെയാണ് 'ആണവ യുദ്ധമുറകളുടെ പശ്ചാത്തലത്തില്‍ നിരായുധീകരണത്തിന്റെ ഭാവി' എന്ന വിഷയം ആധാരമാക്കി സമ്മേളനം. കാസര്‍ക്കോട് സ്വദേശി ഹാഫിസ് വാഹിദ് സമാന്‍ വിവിധ സെഷനുകളിലെ ചര്‍ച്ചകളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. എണ്‍പത് രാജ്യങ്ങളില്‍ നിന്നായി 150ലേറെ ഡിപ്ലോമാറ്റുകളാണ് സമ്മേളന പ്രതിനിധികള്‍. പാക്കിസ്താനില്‍ നിന്നുള്ള എന്‍.എച്ച്.ആര്‍.എച്ച്.എഫ് ഓണററി അംഗവും സമ്മേളന ഡയറക്ടര്‍ ജനറലുമായ എ.എം.ബി ഫവാദ് അലി ലന്‍ഗാഹ് പ്രതിനിധികളെ അഭിവാദ്യം ചെയ്തു.
ഛണ്ടിഖഡില്‍ നിന്ന് സുഫിര്‍ സിങ് കപുര്‍, മുംബൈയില്‍ നിന്ന് ശുഭം മൊറെ എന്നിവരാണ് ഇന്ത്യക്കാരായ മറ്റു പ്രതിനിധികള്‍. കപൂര്‍ മറ്റൊരു രാഷ്ട്രത്തെയാണ് ചര്‍ച്ചകളില്‍ പ്രതിനിധാനം ചെയ്യുന്നത്. രാജ്യത്തെ പ്രതിനിധാനം ചെയ്യുന്ന വാഹിദ് സമാന്‍ കാസര്‍കോട് മസ്ജിദ് ഹസനത്തുജ്ജാരിയ (കണ്ണാടി പള്ളി) ഖത്തീബും ദാറുല്‍ ഹിക്മ ഡയറക്ടറുമായ അതീഖുര്‍ റഹ്‌മാന്‍ അല്‍ ഫൈദിയുടേയും സഹറ ബാനുവിന്റേയും മകനാണ്. ദാറുല്‍ ഹിക്മയില്‍ ഹിഫ്‌ള് (ഖുര്‍ആന്‍ മനപ്പാഠം) പൂര്‍ത്തിയാക്കി പ്ലസ് വണ്‍ പഠനം കഴിഞ്ഞ് മദീനയിലെ തൈബ യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനത്തിന് തയ്യാറെടുക്കുകയാണ് സമാന്‍.
പിതാവിന്റെ പ്രേരണയും പ്രോത്സാഹവുമാണ് ലക്ഷക്കണക്കിന് യുവാക്കള്‍ അപേക്ഷകരായ സമ്മേളനത്തില്‍ പ്രതിനിധിയാവാന്‍ തനിക്ക് ദൈവാനുഗ്രഹത്താല്‍ തുണയായതെന്ന് വാഹിദ് സമാന്‍ പറഞ്ഞു.

Related Articles
Next Story
Share it