പൊതുവായനയില്‍ ലയിച്ച് തിരക്കേറിയ ബസ്സ്റ്റാന്റ്; സാഹിത്യവേദിയുടെ വായനാസദസ് ശ്രദ്ധേയമായി
കാസര്‍കോട്: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി കാസര്‍കോട് സാഹിത്യവേദിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരസഭയുടെ സഹകരണത്തോടെ പുതിയ ബസ്സ്റ്റാന്റില്‍ നടത്തിയ 'പുതുകാലം, പൊതുവായന' തിരക്കേറിയ ബസ്സ്റ്റാന്റിലെ നിറഞ്ഞ യാത്രക്കാര്‍ക്ക് പുതുഅനുഭവവും കൗതുകവുമായി. പലരും പുസ്തകവും മൊബൈല്‍ ഫോണും നീട്ടിപിടിച്ച് കഥകളും കവിതകളും വായിച്ചപ്പോള്‍ കൗതുകപൂര്‍വ്വം വിദ്യാര്‍ത്ഥിനികള്‍ അടക്കമുള്ളവര്‍ കയറി വന്ന് ഇതില്‍ പങ്കാളികളായി. വ്യത്യസ്ത ഭാഷകളിലുള്ള രചനകള്‍ വായിച്ച് കേട്ടപ്പോള്‍ ബസ് പിടിക്കാനുള്ള തിരക്കിട്ട ഓട്ടത്തിനിടയിലും പല യാത്രക്കാരും ചടങ്ങില്‍ ലയിച്ചുനിന്നു. നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗമാണ് പരിപാടി ഉദ്ഘാടനം […]

കാസര്‍കോട്: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി കാസര്‍കോട് സാഹിത്യവേദിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരസഭയുടെ സഹകരണത്തോടെ പുതിയ ബസ്സ്റ്റാന്റില്‍ നടത്തിയ 'പുതുകാലം, പൊതുവായന' തിരക്കേറിയ ബസ്സ്റ്റാന്റിലെ നിറഞ്ഞ യാത്രക്കാര്‍ക്ക് പുതുഅനുഭവവും കൗതുകവുമായി. പലരും പുസ്തകവും മൊബൈല്‍ ഫോണും നീട്ടിപിടിച്ച് കഥകളും കവിതകളും വായിച്ചപ്പോള്‍ കൗതുകപൂര്‍വ്വം വിദ്യാര്‍ത്ഥിനികള്‍ അടക്കമുള്ളവര്‍ കയറി വന്ന് ഇതില്‍ പങ്കാളികളായി. വ്യത്യസ്ത ഭാഷകളിലുള്ള രചനകള്‍ വായിച്ച് കേട്ടപ്പോള്‍ ബസ് പിടിക്കാനുള്ള തിരക്കിട്ട ഓട്ടത്തിനിടയിലും പല യാത്രക്കാരും ചടങ്ങില്‍ ലയിച്ചുനിന്നു. നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗമാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. സാഹിത്യവേദി പ്രസിഡണ്ട് പത്മനാഭന്‍ ബ്ലാത്തൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ സ്വാഗതം പറഞ്ഞു. ട്രഷറര്‍ മുജീബ് അഹ്മദ്, വൈസ് പ്രസിഡണ്ട് ടി.എ ഷാഫി, നാരായണന്‍ പേരിയ, സ്‌നേഹലത ദിവാകര്‍, എ. ബെണ്ടിച്ചാല്‍, അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള, അബു ത്വാഇ, വി.വി പ്രഭാകരന്‍, എരിയാല്‍ ഷെരീഫ്, എം.പി ജില്‍ജില്‍, എ.എസ് മുഹമ്മദ് കുഞ്ഞി, വേണു കണ്ണന്‍, അമീര്‍ പള്ളിയാന്‍, ബാലകൃഷ്ണന്‍ ചെര്‍ക്കള, ടി.കെ അന്‍വര്‍ മൊഗ്രാല്‍, ഷെരീഫ് കുരിക്കള്‍, ഹമീദ് ബദിയടുക്ക, കെ.വി രവീന്ദ്രന്‍, കെ.പി.എസ് വിദ്യാനഗര്‍, നേഹ, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, എം.എ മുംതാസ്, രവീന്ദ്രന്‍ പാടി, ഫസല്‍ കല്‍ക്കത്ത, അതീഖ് ബേവിഞ്ച, കെ.എച്ച് മുഹമ്മദ് എന്നിവര്‍ സംസാരിക്കുകയും പുസ്തകങ്ങള്‍ വായിച്ച് കേള്‍പ്പിക്കുകയും ചെയ്തു. സി.എല്‍ ഹമീദ്, എം.വി സന്തോഷ്, രവീന്ദ്രന്‍ രാവണേശ്വരം, നിര്‍മ്മല്‍ കുമാര്‍ കാടകം, സിദ്ദീഖ് പടപ്പില്‍, രേഖ കൃഷ്ണന്‍, ബി.എം ഹമീദ്, പി. നാരായണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.