കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം 4, 6 തിയതികളില്‍ അമ്പലത്തറയില്‍
കാസര്‍കോട്: കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം 4, 6 തിയതികളില്‍ അമ്പലത്തറ ജി.വി.എച്ച്.എസ്.എസില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.മേളയുടെ ഉദ്ഘാടനം 4ന് രാവിലെ 9.30ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വഹിക്കും. ജനറല്‍ കണ്‍വീനര്‍ എന്‍. നന്ദികേശന്‍ സ്വാഗതം പറയും. വര്‍ക്കിങ് ചെയര്‍മാന്‍ സി.കെ. അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ മുഖ്യാതിഥിയായിരിക്കും.സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ. സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ നിര്‍വഹിക്കും. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ രാജേഷ് […]
കാസര്‍കോട്: കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം 4, 6 തിയതികളില്‍ അമ്പലത്തറ ജി.വി.എച്ച്.എസ്.എസില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.മേളയുടെ ഉദ്ഘാടനം 4ന് രാവിലെ 9.30ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വഹിക്കും. ജനറല്‍ കണ്‍വീനര്‍ എന്‍. നന്ദികേശന്‍ സ്വാഗതം പറയും. വര്‍ക്കിങ് ചെയര്‍മാന്‍ സി.കെ. അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ മുഖ്യാതിഥിയായിരിക്കും.സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ. സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ നിര്‍വഹിക്കും. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ രാജേഷ് […]

കാസര്‍കോട്: കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം 4, 6 തിയതികളില്‍ അമ്പലത്തറ ജി.വി.എച്ച്.എസ്.എസില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മേളയുടെ ഉദ്ഘാടനം 4ന് രാവിലെ 9.30ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വഹിക്കും. ജനറല്‍ കണ്‍വീനര്‍ എന്‍. നന്ദികേശന്‍ സ്വാഗതം പറയും. വര്‍ക്കിങ് ചെയര്‍മാന്‍ സി.കെ. അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ മുഖ്യാതിഥിയായിരിക്കും.
സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ. സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ നിര്‍വഹിക്കും. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ രാജേഷ് സ്‌കറിയ സ്വാഗതം പറയും. സംഘാടക സമിതി മുഖ്യ രക്ഷാധികാരി ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.വി. സുജാത മുഖ്യാതിഥിയായിരിക്കും.
മേളയുടെ ഭാഗമായുള്ള ശാസ്ത്ര നാടകം 2ന് രാവിലെ 10 മണി മുതല്‍ ജി.എച്ച്.എസ്.എസ്.എസ് അമ്പലത്തറ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ശാസ്ത്ര നാടകത്തിന്റെ ഉദ്ഘാടനം കോളേജ് ഓഫ് അഗ്രികള്‍ച്ചര്‍ പടന്നക്കാട് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സജീഷ് പി.കെ നിര്‍വഹിക്കും.
പൂര്‍ണമായും ഹരിത പ്രോട്ടോകോള്‍ പാലിച്ചു കൊണ്ടാണ് മേള നടത്തുന്നത്.
ആദ്യമായി അമ്പലത്തറ ആതിഥ്യമരുളുന്ന ജില്ലാ ശാസ്ത്രമേള വന്‍ വിജയമാക്കുന്നതിനുള്ള ആവേശകരമായ പ്രവര്‍ത്തനങ്ങള്‍ നാടൊന്നാകെ ഏറ്റെടുത്തിരിക്കുകയാണെന്ന് സംഘാടകര്‍ അറിയിച്ചു.
മേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ടിയുള്ള വിപുലമായ സംഘാടക സമിതിയോഗം അമ്പലത്തറയില്‍ നടന്നു. ഉദുമ എം.എല്‍.എ. അഡ്വ. സി.എച്ച്. കുഞ്ഞമ്പു ചെയര്‍മാനായും പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി കെ അരവിന്ദാക്ഷന്‍ വര്‍ക്കിങ് ചെയര്‍മാനായും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ മുഖ്യ രക്ഷാധികാരിയായും ഡി.ഡി.ഇ. എന്‍. നന്ദികേശന്‍ ജനറല്‍ കണ്‍വീനായും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ബാലാദേവി ടി.പി ട്രഷറര്‍ ആയും ഉള്ള 200 അംഗ സംഘാടക സമിതി രൂപീകരിച്ചു.
18 ഓളം സബ് കമ്മിറ്റികള്‍ മേളയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. മുഴുവന്‍ സബ് കമ്മിറ്റികളുടെയും യോഗം വിളിച്ചു ചേര്‍ത്തു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 2500-ഓളം മത്സരാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരുമടക്കം 6500-ഓളം ആളുകളുടെ പങ്കാളിത്തം സംഘാടക സമിതി പ്രതീക്ഷിക്കുന്നു. മുഴുവന്‍ ആളുകള്‍ക്കും ഭക്ഷണം നല്‍കുന്നതിനാവശ്യമായ വിപുലമായ ക്രമീകരണങ്ങള്‍ ഭക്ഷണ കമ്മിറ്റി ഒരുക്കിയിട്ടുണ്ട്. പ്രോഗ്രാം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേളയുടെ നടത്തിപ്പിന് ആവശ്യമായ മുഴുവന്‍ സജ്ജീകരണങ്ങളും പൂര്‍ത്തിയായി വരുന്നു.
5 വിഭാഗങ്ങളിലായി 136 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. ആതിഥേയ വിദ്യാലയമായ ജി.വി.എച്ച്.എസ്.എസ് അമ്പലത്തറയ്ക്ക് പുറമേ ജി.എച്ച്.എസ് പുല്ലൂര്‍-പെരിയ സാമൂഹ്യ ശാസ്ത്രമേളയുടെ വേദിയായി തിരഞ്ഞെടുത്തിട്ടുണ്ട്.
പത്രസമ്മേളനത്തില്‍ അഡ്വ. സി.എച്ച് കുഞ്ഞമ്പു എംഎല്‍എ, നന്ദികേശന്‍ എന്‍, ബാലാദേവി ടി പി, പ്രശാന്ത് കെ.വി., രാജേഷ് പി.വി, അബ്ദുല്‍ മജീദ്, സബിത സി.കെ, അനില്‍ കുമാര്‍ ഫിലിപ്പ്, രാജേഷ് സ്‌കറിയ, റഹ്‌മാന്‍ അമ്പലത്തറ, സൈനുദ്ദീന്‍ മാസ്റ്റര്‍ സംബന്ധിച്ചു.