കാസര്‍കോട് റെയ്ഞ്ച് മുസാബഖ സമാപിച്ചു

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന മുസാബഖ മത്സരങ്ങളുടെ കാസര്‍കോട് റെയ്ഞ്ച് മുസാബഖ കലാമത്സരങ്ങള്‍ ബങ്കരക്കുന്ന് നുബ്ദത്തുല്‍ ഉലൂം മദ്രസയില്‍ നടന്നു. അന്‍വാറുല്‍ ഇസ്ലാം എരിയാല്‍ ജേതാക്കളായി. ഹിദായത്തുല്‍ ഇസ്ലാം ന്യൂ ചൂരി രണ്ടാംസ്ഥാനവും ഇസ്സത്തുല്‍ ഇസ്ലാം ഓള്‍ഡ് ചൂരി മൂന്നാംസ്ഥാനവും നേടി. മുസാബഖയുടെ ഉദ്ഘാടനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിച്ചു. അബ്ബാസലി ചേരങ്കൈ അധ്യക്ഷത വഹിച്ചു. നെല്ലിക്കുന്ന് ഖത്തീബ് ജി.എസ്. അബ്ദുല്‍ റഹ്‌മാന്‍ മദനി പ്രാര്‍ത്ഥന നടത്തി. ടി.എ മഹ്‌മൂദ് ഹാജി പതാക […]

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന മുസാബഖ മത്സരങ്ങളുടെ കാസര്‍കോട് റെയ്ഞ്ച് മുസാബഖ കലാമത്സരങ്ങള്‍ ബങ്കരക്കുന്ന് നുബ്ദത്തുല്‍ ഉലൂം മദ്രസയില്‍ നടന്നു. അന്‍വാറുല്‍ ഇസ്ലാം എരിയാല്‍ ജേതാക്കളായി. ഹിദായത്തുല്‍ ഇസ്ലാം ന്യൂ ചൂരി രണ്ടാംസ്ഥാനവും ഇസ്സത്തുല്‍ ഇസ്ലാം ഓള്‍ഡ് ചൂരി മൂന്നാംസ്ഥാനവും നേടി. മുസാബഖയുടെ ഉദ്ഘാടനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിച്ചു. അബ്ബാസലി ചേരങ്കൈ അധ്യക്ഷത വഹിച്ചു. നെല്ലിക്കുന്ന് ഖത്തീബ് ജി.എസ്. അബ്ദുല്‍ റഹ്‌മാന്‍ മദനി പ്രാര്‍ത്ഥന നടത്തി. ടി.എ മഹ്‌മൂദ് ഹാജി പതാക ഉയര്‍ത്തി. എന്‍.എ. ഹമീദ് ബങ്കരക്കുന്ന് വിളംബര റാലിയുടെ ഫ്‌ളാഗ് ഓഫ് നിര്‍വ്വഹിച്ചു. റഷീദ് ബെളിഞ്ചത്തെ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ആദരിച്ചു. കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ മുഖ്യതിഥിയായിരുന്നു.
കെ.വി ഇബ്രാഹിം മുസ്ല്യാര്‍, മൊയ്തു നിസാമി കാലടി, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, അബ്ബാസ് ബീഗം, ഹാരിസ് എരിയാല്‍, റഫീഖ് ദാരിമി അഡൂര്‍, അബ്ദുര്‍ റഹ്‌മാന്‍ കൊട്ടിഗ, അബ്ദുല്ല കുന്നില്‍, ബഷീര്‍ കല്‍പനാജെ, മുനീര്‍ അട്ക്കത്ത് ബയല്‍, മുനീര്‍ എരിയാല്‍, അബ്ദു തൈവളപ്പ്, അബ്ദുല്‍ റഹ്‌മാന്‍ കൊച്ചി, അബ്ദുല്‍ റഹ്‌മാന്‍ ചക്കര, ഇബ്രാഹിം തൈവളപ്പ്, റഹീം കേളുവളപ്പില്‍, സുബൈര്‍ സാല്‍കോ, ഖമറുദ്ദീന്‍ തായല്‍, ഹനീഫ് എം.പി, മുനീര്‍ ബിസ്മില്ല, ആമി ബീഗം, ഇഖ്ബാല്‍ കുമ്പള, ഫൈസല്‍ മാസ്റ്റര്‍, ഹനീഫ് മാസ്റ്റര്‍, അസു തൈവളപ്പ്, സാദിഖ് ലിപ്ടണ്‍, മുഹമ്മദ് കുഞ്ഞി ഈസ്റ്റ്, സക്കീര്‍ ബങ്കരക്കുന്ന്, അബൂബക്കര്‍ മദനി, നൗഷാദ് ഹനീഫി, മജീദ് മൗലവി, സലീം സുഹ്രി, മന്‍സൂര്‍ അശാഫി, അജാസ് കുന്നില്‍, അര്‍ഷാദ് മൊഗ്രാല്‍ പുത്തൂര്‍ സംബന്ധിച്ചു. ഹനീഫ് നെല്ലിക്കുന്ന് സ്വാഗതവും അബ്ദുല്ല ദാരിമി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it