മെമു സര്‍വീസ് മംഗളൂരു വരെ നീട്ടാത്തത് പ്രതിഷേധാര്‍ഹം-കാസര്‍കോട് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍

കാസര്‍കോട്: ഉത്തരമലബാറിനോട് റെയില്‍വേ കാണിക്കുന്ന അവഗണനയുടെ വ്യക്തമായ തെളിവാണ് മെമു സര്‍വീസ് മംഗളൂരു വരെ നീട്ടാത്തതും പൊതുജനങ്ങള്‍ക്ക് മെമു ട്രെയിന്‍ ഉപയോഗിക്കാന്‍ അവസരം നല്‍കാതെ മഞ്ചേശ്വരം വരെ ഓടിക്കുന്നതുമെന്ന് കാസര്‍കോട് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു. മെമു സര്‍വീസ് മംഗളൂരു വരെ നീട്ടണമെന്ന് റെയില്‍വേ യാത്രക്കാരുടെ ആവശ്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കാസര്‍കോട് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ എംപിമാരായ കെ. സുധാകരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കെ. മുരളീധരന്‍, എം.കെ രാഘവന്‍ എന്നിവര്‍ക്കും ദക്ഷിണമേഖല റെയില്‍വേ ജനറല്‍ മാനേജര്‍, ചീഫ് […]

കാസര്‍കോട്: ഉത്തരമലബാറിനോട് റെയില്‍വേ കാണിക്കുന്ന അവഗണനയുടെ വ്യക്തമായ തെളിവാണ് മെമു സര്‍വീസ് മംഗളൂരു വരെ നീട്ടാത്തതും പൊതുജനങ്ങള്‍ക്ക് മെമു ട്രെയിന്‍ ഉപയോഗിക്കാന്‍ അവസരം നല്‍കാതെ മഞ്ചേശ്വരം വരെ ഓടിക്കുന്നതുമെന്ന് കാസര്‍കോട് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു.
മെമു സര്‍വീസ് മംഗളൂരു വരെ നീട്ടണമെന്ന് റെയില്‍വേ യാത്രക്കാരുടെ ആവശ്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കാസര്‍കോട് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ എംപിമാരായ കെ. സുധാകരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കെ. മുരളീധരന്‍, എം.കെ രാഘവന്‍ എന്നിവര്‍ക്കും ദക്ഷിണമേഖല റെയില്‍വേ ജനറല്‍ മാനേജര്‍, ചീഫ് കൊമേഴ്‌സ്യല്‍ മാനേജര്‍, ചീഫ് ഓപ്പറേറ്റിങ് മാനേജര്‍, പാലക്കാട് ഡിവിഷന്‍ റെയില്‍വേ മാനേജര്‍, പാലക്കാട് ഡിവിഷന്‍ സീനിയര്‍ കമേഴ്‌സ്യല്‍ മാനേജര്‍, പാലക്കാട് ഡിവിഷന്‍ ചീഫ് ഓപ്പറേറ്റിങ് മാനേജര്‍ എന്നിവര്‍ക്കും നിവേദനം നല്‍കി.
രാവിലെ 9 മണിക്ക് ഷൊര്‍ണൂര്‍ നിന്ന് എത്തി വൈകിട്ട് 5 മണി വരെ കണ്ണൂരില്‍ നിര്‍ത്തിയിടുന്ന മെമു സര്‍വീസ് മംഗളൂരു വരെ നീട്ടിയാല്‍ യാത്രക്കാര്‍ക്ക് വലിയ ആശ്വാസമായിരിക്കുമെന്ന് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ആര്‍. പ്രശാന്ത് കുമാര്‍ പറഞ്ഞു. റെയില്‍വേ ജീവനക്കാര്‍ക്കായി ഇപ്പോള്‍ മഞ്ചേശ്വരം വരെ നടത്തുന്ന സര്‍വീസ് പൊതുജനങ്ങള്‍ക്ക് കൂടി ഉപയോഗപ്പെടുത്താന്‍ റെയില്‍വേ തയ്യാറാവണമെന്നും അഭ്യര്‍ത്ഥിച്ചു.

Related Articles
Next Story
Share it