കാസര്‍കോട് പഴയ ബസ് സ്റ്റാന്റില്‍ റോഡും നടപ്പാതയും കയ്യേറിയുള്ള തെരുവ് കച്ചവടത്തിന് പരിഹാരമായില്ല
കാസര്‍കോട്: കാസര്‍കോട് പഴയ ബസ് സ്റ്റാന്റില്‍ റോഡും നടപ്പാതയും കയ്യടിക്കിയുള്ള തെരുവ് കച്ചവടത്തിന് പരിഹാരം കാണാതെ അധികൃതര്‍. മുബാറക്ക് മസ്ജിദിന് മുന്‍വശം മുതല്‍ ബദ്‌രിയ ഹോട്ടല്‍ വരെ നീളുന്ന സ്ഥലങ്ങളിലാണ് കാല്‍നട യാത്രക്കാര്‍ക്കും വാഹന യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ തെരുവ് കച്ചവടം നടക്കുന്നത്. കുടുംബസമേതം വാഹനങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്ക് നഗരത്തിലെത്തുന്നവര്‍ക്ക് കടകള്‍ക്ക് മുന്നില്‍ വാഹനം പാര്‍ക്ക് ചെയ്യാനാവാതെ ദുരിതമനുഭവിക്കുകയാണ്. സ്വകാര്യ ബസ് നിര്‍ത്തി യാത്രക്കാരെ ഇറക്കുന്നതിനും കയറ്റുന്നതിനും പ്രയാസം അനുഭവിക്കുന്നു. കച്ചവടം നടത്തുന്ന സ്ഥലങ്ങളില്‍ ഇരുചക്ര വാഹനങ്ങള്‍ […]

കാസര്‍കോട്: കാസര്‍കോട് പഴയ ബസ് സ്റ്റാന്റില്‍ റോഡും നടപ്പാതയും കയ്യടിക്കിയുള്ള തെരുവ് കച്ചവടത്തിന് പരിഹാരം കാണാതെ അധികൃതര്‍. മുബാറക്ക് മസ്ജിദിന് മുന്‍വശം മുതല്‍ ബദ്‌രിയ ഹോട്ടല്‍ വരെ നീളുന്ന സ്ഥലങ്ങളിലാണ് കാല്‍നട യാത്രക്കാര്‍ക്കും വാഹന യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ തെരുവ് കച്ചവടം നടക്കുന്നത്. കുടുംബസമേതം വാഹനങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്ക് നഗരത്തിലെത്തുന്നവര്‍ക്ക് കടകള്‍ക്ക് മുന്നില്‍ വാഹനം പാര്‍ക്ക് ചെയ്യാനാവാതെ ദുരിതമനുഭവിക്കുകയാണ്. സ്വകാര്യ ബസ് നിര്‍ത്തി യാത്രക്കാരെ ഇറക്കുന്നതിനും കയറ്റുന്നതിനും പ്രയാസം അനുഭവിക്കുന്നു. കച്ചവടം നടത്തുന്ന സ്ഥലങ്ങളില്‍ ഇരുചക്ര വാഹനങ്ങള്‍ കഷ്ടിച്ച് പാര്‍ക്ക് ചെയ്യേണ്ടി വരുന്നതിനാല്‍ പലപ്പോഴും തെരുവ് കച്ചവടക്കാരുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെടേണ്ടിവരുന്നു.
സ്വകാര്യ ബസില്‍ നിന്നിറങ്ങുന്ന സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ക്ക് നടപ്പാതയിലൂടെ പോവാന്‍ പറ്റാത്ത അവസ്ഥയുണ്ടാകുന്നു. ഇത് കാരണം അപകടത്തിനും സാധ്യതയുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ അനധികൃത തെരുവ് കച്ചവടം നടത്തുന്നതായി കാലങ്ങളായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ പരിഹാര മാര്‍ഗങ്ങള്‍ എങ്ങുമെത്തിയില്ല. ദിവസം തോറും വാഹനങ്ങളുടെ പെരുപ്പം കാരണം നഗരത്തില്‍ വലിയ പ്രയാസങ്ങളാണ് അനുഭവപ്പെടുന്നത്. വ്യാപാരികളും തെരുവ് കച്ചവടക്കാരും നഗരസഭ-ട്രാഫിക്ക് അധികൃതരും ഇരുന്ന് ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.