കണക്റ്റിംഗ് കാസര്‍കോട്; വിവിധ വകുപ്പുകളില്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കും
കാസര്‍കോട്: ജില്ലയില്‍ സമ്പൂര്‍ണ്ണ ഡിജിറ്റല്‍വല്‍ക്കരണം നടപ്പാക്കുന്നതിന് ജില്ലാ ഭരണസംവിധാനവും ഐ.ടി മിഷനുമായി സഹകരിച്ച് നടപ്പിലാക്കുന്ന കണക്റ്റിംഗ് കാസര്‍കോട് അവലോകനയോഗം കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. സബ് കലക്ടര്‍ സൂഫിയാന്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. കണക്റ്റിംഗ് കാസര്‍കോടിന്റെ നടത്തിപ്പിനായി എല്ലാ വകുപ്പുകളില്‍ നിന്നും ഓരോ നോഡല്‍ ഓഫീസറെ തിരഞ്ഞെടുക്കാന്‍ സബ് കലക്ടര്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു. അടുത്ത യോഗം മുതല്‍ തിരഞ്ഞെടുക്കപ്പെടുന്ന നോഡല്‍ ഓഫീസര്‍മാര്‍ നിര്‍ബന്ധമായും യോഗത്തില്‍ പങ്കെടുക്കണമെന്നും സബ് കലക്ടര്‍ പറഞ്ഞു. ഡിസി കണക്ട്, എന്റെ ജില്ല […]

കാസര്‍കോട്: ജില്ലയില്‍ സമ്പൂര്‍ണ്ണ ഡിജിറ്റല്‍വല്‍ക്കരണം നടപ്പാക്കുന്നതിന് ജില്ലാ ഭരണസംവിധാനവും ഐ.ടി മിഷനുമായി സഹകരിച്ച് നടപ്പിലാക്കുന്ന കണക്റ്റിംഗ് കാസര്‍കോട് അവലോകനയോഗം കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. സബ് കലക്ടര്‍ സൂഫിയാന്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. കണക്റ്റിംഗ് കാസര്‍കോടിന്റെ നടത്തിപ്പിനായി എല്ലാ വകുപ്പുകളില്‍ നിന്നും ഓരോ നോഡല്‍ ഓഫീസറെ തിരഞ്ഞെടുക്കാന്‍ സബ് കലക്ടര്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു. അടുത്ത യോഗം മുതല്‍ തിരഞ്ഞെടുക്കപ്പെടുന്ന നോഡല്‍ ഓഫീസര്‍മാര്‍ നിര്‍ബന്ധമായും യോഗത്തില്‍ പങ്കെടുക്കണമെന്നും സബ് കലക്ടര്‍ പറഞ്ഞു. ഡിസി കണക്ട്, എന്റെ ജില്ല ആപ്പുകള്‍ക്ക് കൂടുതല്‍ പ്രചാരണം നല്‍കാന്‍ ആപ്പുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍ ഈ ആഴ്ചയില്‍ തന്നെ എല്ലാ വകുപ്പുകളിലും വില്ലേജ് ഓഫീസുകളിലും പ്രദര്‍ശിപ്പിക്കാനും അദ്ദേഹം നിര്‍ദേശിച്ചു.
ജില്ലയില്‍ നിലവില്‍ 50 വകുപ്പുകളില്‍ ഇ-ഓഫീസ് പ്രവര്‍ത്തിക്കുന്നു. ബാക്കിയുള്ള വകുപ്പുകളിലും സമയബന്ധിതമായി ഇ-ഓഫീസ് നടപ്പിലാക്കാന്‍ ആവശ്യമായ കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചചെയ്തു. അംഗന്‍വാടി കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് ജനുവരി 31നകം പൂര്‍ത്തീകരിക്കാന്‍ യോഗം നിര്‍ദ്ദേശിച്ചു. അതിന് ആവശ്യമായ ക്യാമ്പുകള്‍ സംഘടിപ്പിക്കും.
അസിസ്റ്റന്റ് കലക്ടര്‍ ദിലീപ് കെ. കൈനിക്കര, ജില്ലാ ഐ.ടി. മിഷന്‍ കോര്‍ഡിനേറ്റര്‍ കപില്‍ ദേവ്, നോഡല്‍ ഓഫീസര്‍ പി. ഷിബു, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.