നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി അറസ്റ്റില്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണ ദണ്ഡുകളുമായി കാസര്‍കോട് സ്വദേശി കസ്റ്റംസിന്റെ പിടിയിലായി. കാസര്‍കോട് സ്വദേശി മഹമൂദിനെയാണ് 30 ലക്ഷം രൂപ വിലവരുന്ന 530 ഗ്രാം സ്വര്‍ണ്ണദണ്ഡുകളുമായി കസ്റ്റംസ് പിടികൂടിയത്. ഇന്നലെ ബാങ്കോക്കില്‍ നിന്ന് വിമാനം കയറിയ മഹമൂദ് നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയപ്പോള്‍ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ പാത്രങ്ങളുടെ പിടികളില്‍ ഒളിപ്പിച്ചിരുന്ന സ്വര്‍ണദണ്ഡുകള്‍ പിടികൂടുകയായിരുന്നു. സ്‌പെഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് നല്‍കിയ വിവരത്തെ തുടര്‍ന്ന് മഹമൂദിന്റെ ചെക്ക്-ഇന്‍ ബാഗില്‍ ഒളിപ്പിച്ചിരുന്ന പാത്രങ്ങള്‍ അഴിച്ച് പരിശോധിച്ചപ്പോഴാണ് സ്വര്‍ണ ദണ്ഡുകള്‍ കണ്ടെത്തിയത്. നാല് പാത്രങ്ങളുടെ […]

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണ ദണ്ഡുകളുമായി കാസര്‍കോട് സ്വദേശി കസ്റ്റംസിന്റെ പിടിയിലായി. കാസര്‍കോട് സ്വദേശി മഹമൂദിനെയാണ് 30 ലക്ഷം രൂപ വിലവരുന്ന 530 ഗ്രാം സ്വര്‍ണ്ണദണ്ഡുകളുമായി കസ്റ്റംസ് പിടികൂടിയത്. ഇന്നലെ ബാങ്കോക്കില്‍ നിന്ന് വിമാനം കയറിയ മഹമൂദ് നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയപ്പോള്‍ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ പാത്രങ്ങളുടെ പിടികളില്‍ ഒളിപ്പിച്ചിരുന്ന സ്വര്‍ണദണ്ഡുകള്‍ പിടികൂടുകയായിരുന്നു. സ്‌പെഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് നല്‍കിയ വിവരത്തെ തുടര്‍ന്ന് മഹമൂദിന്റെ ചെക്ക്-ഇന്‍ ബാഗില്‍ ഒളിപ്പിച്ചിരുന്ന പാത്രങ്ങള്‍ അഴിച്ച് പരിശോധിച്ചപ്പോഴാണ് സ്വര്‍ണ ദണ്ഡുകള്‍ കണ്ടെത്തിയത്. നാല് പാത്രങ്ങളുടെ പിടികളിലായി ആറ് സ്വര്‍ണ ദണ്ഡുകളാണ് ഉണ്ടായിരുന്നത്.

Related Articles
Next Story
Share it