മംഗളൂരുവില്‍ 6.71 ലക്ഷത്തിന്റെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി പിടിയില്‍

മംഗളൂരു: 6.71 ലക്ഷത്തിന്റെ കള്ളക്കടത്ത് സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരു വിമാനതാവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. കാസര്‍കോട് ഹിദായത്ത് നഗറിലെ മുഹമ്മദ് സിനാനെ(25)യാണ് കസ്റ്റംസ് പിടികൂടിയത്. ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്നു മുഹമ്മദ് സിനാന്‍. മംഗളൂരു വിമാനതാവളം വഴി കടത്താന്‍ ശ്രമിച്ച 132 ഗ്രാം 24 കാരറ്റ് സ്വര്‍ണമാണ് പിടികൂടിയത്. സിനാന്‍ ധരിച്ചിരുന്ന അടിവസ്ത്രത്തിനുള്ളില്‍ സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി തേച്ചുപിടിപ്പിച്ചാണ് കടത്താന്‍ ശ്രമം നടത്തിയത്. കസ്റ്റംസ് സൂപ്രണ്ടുമാരായ വി.എസ് അജിത്കുമാര്‍, ദുര്‍ഗേഷ്‌കുമാര്‍, അരവിന്ദ് മീണ, […]

മംഗളൂരു: 6.71 ലക്ഷത്തിന്റെ കള്ളക്കടത്ത് സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരു വിമാനതാവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. കാസര്‍കോട് ഹിദായത്ത് നഗറിലെ മുഹമ്മദ് സിനാനെ(25)യാണ് കസ്റ്റംസ് പിടികൂടിയത്. ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്നു മുഹമ്മദ് സിനാന്‍. മംഗളൂരു വിമാനതാവളം വഴി കടത്താന്‍ ശ്രമിച്ച 132 ഗ്രാം 24 കാരറ്റ് സ്വര്‍ണമാണ് പിടികൂടിയത്. സിനാന്‍ ധരിച്ചിരുന്ന അടിവസ്ത്രത്തിനുള്ളില്‍ സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി തേച്ചുപിടിപ്പിച്ചാണ് കടത്താന്‍ ശ്രമം നടത്തിയത്. കസ്റ്റംസ് സൂപ്രണ്ടുമാരായ വി.എസ് അജിത്കുമാര്‍, ദുര്‍ഗേഷ്‌കുമാര്‍, അരവിന്ദ് മീണ, അജയ്, മുകേഷ്‌കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടികൂടിയത്.

Related Articles
Next Story
Share it