കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് 50-ാം വര്‍ഷത്തില്‍

കാസര്‍കോട്: ദേശീയതലത്തില്‍ അടക്കം ശ്രദ്ധേയരായ നിരവധി ഫുട്‌ബോള്‍ താരങ്ങളെ വളര്‍ത്തിയെടുത്ത കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് അമ്പതാം വര്‍ഷത്തില്‍. തളങ്കര കേന്ദ്രീകരിച്ച് 1972ന്റെ അവസാനം തുടക്കം കുറിച്ച കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന് 1973ന്റെ തുടക്കത്തിലാണ് വ്യവസ്ഥാപിതമായ ഒരു കമ്മിറ്റി നിലവില്‍വന്നത്. ആദ്യകാലത്ത് ഫുട്‌ബോളിന് പുറമെ വോളിബോള്‍ അടക്കമുള്ള കായിക രംഗങ്ങളിലും ക്ലബ്ബ് ശ്രദ്ധപതിപ്പിച്ചിരുന്നു. പില്‍ക്കാലത്ത് ഫുട്‌ബോളില്‍ തന്നെയായി ശ്രദ്ധ. ജില്ലാ, സംസ്ഥാന തലങ്ങളില്‍ ശ്രദ്ധേയമായ താരങ്ങള്‍ക്കൊപ്പം ദേശീയതലത്തിലും ശ്രദ്ധിക്കപ്പെട്ട ഫുട്‌ബോള്‍ താരങ്ങളെ നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് […]

കാസര്‍കോട്: ദേശീയതലത്തില്‍ അടക്കം ശ്രദ്ധേയരായ നിരവധി ഫുട്‌ബോള്‍ താരങ്ങളെ വളര്‍ത്തിയെടുത്ത കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് അമ്പതാം വര്‍ഷത്തില്‍. തളങ്കര കേന്ദ്രീകരിച്ച് 1972ന്റെ അവസാനം തുടക്കം കുറിച്ച കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന് 1973ന്റെ തുടക്കത്തിലാണ് വ്യവസ്ഥാപിതമായ ഒരു കമ്മിറ്റി നിലവില്‍വന്നത്. ആദ്യകാലത്ത് ഫുട്‌ബോളിന് പുറമെ വോളിബോള്‍ അടക്കമുള്ള കായിക രംഗങ്ങളിലും ക്ലബ്ബ് ശ്രദ്ധപതിപ്പിച്ചിരുന്നു. പില്‍ക്കാലത്ത് ഫുട്‌ബോളില്‍ തന്നെയായി ശ്രദ്ധ. ജില്ലാ, സംസ്ഥാന തലങ്ങളില്‍ ശ്രദ്ധേയമായ താരങ്ങള്‍ക്കൊപ്പം ദേശീയതലത്തിലും ശ്രദ്ധിക്കപ്പെട്ട ഫുട്‌ബോള്‍ താരങ്ങളെ നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് വളര്‍ത്തിയെടുത്തു.
50-ാം വാര്‍ഷികത്തില്‍ ജില്ലയിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കാനൊരുങ്ങുകയാണ് ക്ലബ്ബ്. മെയ് അഞ്ച് മുതല്‍ രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ജില്ലാതല ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് തളങ്കര ഗവ. മുസ്ലിംഹൈസ്‌കൂള്‍ ഗ്രൗണ്ടിലെ വെല്‍ഫിറ്റ് സ്റ്റേഡിയത്തില്‍ അരങ്ങേറും. ക്ലബ്ബ് പ്രസിഡണ്ടായിരുന്ന, അടുത്തിടെ അന്തരിച്ച എന്‍.എ സുലൈമാന്റെ സ്മരണയ്ക്കായാണ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടത്തുന്നത്. ജില്ലയിലെ 16 പ്രമുഖ ടീമുകള്‍ മാറ്റുരക്കും. നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 50-ാം വാര്‍ഷികത്തിന്റെയും എന്‍.എ സുലൈമാന്‍ മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെയും ലോഗോ പ്രകാശനം ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന അദ്ദേഹത്തിന്റെ ചേംബറില്‍ വെച്ച് നിര്‍വഹിച്ചു. ക്ലബ്ബ് പ്രസിഡണ്ട് കെ.എം ഹനീഫ് ഏറ്റുവാങ്ങി. വൈസ് പ്രസിഡണ്ട് ടി.എ ഷാഫി, ജനറല്‍ സെക്രട്ടറി എന്‍.കെ അന്‍വര്‍, ട്രഷറര്‍ ടി.എ മുഹമ്മദ് കുഞ്ഞി, സുനൈസ് അബ്ദുല്ല എന്നിവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it