കാസര്‍കോട് മേഖലാ മുസാബഖ; അണങ്കൂര്‍ റെയ്ഞ്ച് ജേതാക്കള്‍

കീഴൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കാസര്‍കോട് മേഖലാ മുസാബഖ ഇസ്ലാമിക കലാമേള കീഴൂര്‍ മുസ്ലിം ജമാഅത്തിന്റെ ആതിഥേയത്വത്തില്‍ കീഴൂര്‍ ഹിദായത്തുല്‍ ഇസ്‌ലാം മദ്രസയിലെ കെ.ടി അബ്ദുല്ല മൗലവി നഗറില്‍ നടന്നു. പത്ത് റെയ്ഞ്ചുകളില്‍ നിന്ന് ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥി വിഭാഗത്തിലും മുഅല്ലിം വിഭാഗത്തിലും അണങ്കൂര്‍ റെയ്ഞ്ച് ചാമ്പ്യന്‍മാരായി. മൊഗ്രാല്‍ പുത്തൂര്‍ റെയ്ഞ്ച് രണ്ടാം സ്ഥാനവും കീഴൂര്‍, തളങ്കര റെയ്ഞ്ചുകള്‍ മൂന്നാം സ്ഥാനവും ചെങ്കള റെയ്ഞ്ച് നാലാം സ്ഥാനവും ആലംപാടി റെയ്ഞ്ച് അഞ്ചാം സ്ഥാനവും […]

കീഴൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കാസര്‍കോട് മേഖലാ മുസാബഖ ഇസ്ലാമിക കലാമേള കീഴൂര്‍ മുസ്ലിം ജമാഅത്തിന്റെ ആതിഥേയത്വത്തില്‍ കീഴൂര്‍ ഹിദായത്തുല്‍ ഇസ്‌ലാം മദ്രസയിലെ കെ.ടി അബ്ദുല്ല മൗലവി നഗറില്‍ നടന്നു. പത്ത് റെയ്ഞ്ചുകളില്‍ നിന്ന് ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥി വിഭാഗത്തിലും മുഅല്ലിം വിഭാഗത്തിലും അണങ്കൂര്‍ റെയ്ഞ്ച് ചാമ്പ്യന്‍മാരായി. മൊഗ്രാല്‍ പുത്തൂര്‍ റെയ്ഞ്ച് രണ്ടാം സ്ഥാനവും കീഴൂര്‍, തളങ്കര റെയ്ഞ്ചുകള്‍ മൂന്നാം സ്ഥാനവും ചെങ്കള റെയ്ഞ്ച് നാലാം സ്ഥാനവും ആലംപാടി റെയ്ഞ്ച് അഞ്ചാം സ്ഥാനവും നേടി. മുഅല്ലിം വിഭാഗത്തില്‍ കാസര്‍കോട് റെയ്ഞ്ച് രണ്ടാം സ്ഥാനവും മൊഗ്രാല്‍ പുത്തൂര്‍ റെയ്ഞ്ച് മൂന്നാം സ്ഥാനവും നേടി.
മുഹമ്മദ് ബിഷ്‌റുല്‍ ഹാഫി കാസര്‍കോട്, മുഹമ്മദ് ഷമീം കീഴൂര്‍, മുഹമ്മദ് ഹനാന്‍ കാസര്‍കോട്, അബ്ദുല്ല അണങ്കൂര്‍, മുഹമ്മദ് അലി സിനാന്‍ മൊഗ്രാല്‍പുത്തൂര്‍, അജാസ് മൗലവി കാസര്‍കോട് എന്നിവര്‍ കലാപ്രതിഭകളായി.
സമാപന സംഗമത്തില്‍ കീഴൂര്‍ റെയ്ഞ്ച് പ്രസിഡണ്ട് അഷ്‌റഫ് റഹ്‌മാനി ചൗക്കി പ്രാര്‍ത്ഥന നടത്തി. ജലീല്‍ കോയ സ്വാഗതം പറഞ്ഞു. യൂസഫ് ഹാജി കീഴൂര്‍ അധ്യക്ഷത വഹിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കല്ലട്ര മഹിന്‍ ഹാജി, അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ് എന്നിവര്‍ മുഖ്യാതിഥികളായി. സയ്യിദ് ഹുസൈന്‍ തങ്ങള്‍ അനുഗ്രഹ പ്രഭാഷണവും ഖത്തീബ് മുഹമ്മദ് ഹനീഫ് ദാരിമി മുഖ്യപ്രഭാഷണവും നടത്തി. ഉസാം മൗലവി വിജയികളെ പ്രഖ്യാപിച്ചു. യൂസുഫ് ഹാജി കീഴൂര്‍, ജലീല്‍ കോയ, സിദ്ദിഖ് എം.എ, നിസാര്‍ കല്ലട്ര, അഷ്‌റഫ് അസ്‌നവി മര്‍ദള, ഖാസിം ഫൈസി, സത്താര്‍ ഹാജി അണങ്കൂര്‍, മൊയ്തീന്‍ കൊല്ലമ്പാടി, മുനീര്‍ അണങ്കൂര്‍ എന്നിവര്‍ ട്രോഫി വിതരണം നടത്തി. അര്‍ഷാദ് ഹുദവി, ജമാല്‍ ദാരിമി ആലമ്പാടി, മുഹമ്മദ് ഹനീഫ് ദാരിമി, സ്വാലിഹ് ഫൈസി, ഹമീദലി നദ്‌വി, റഫീഖ് ദാരിമി അഡൂര്‍, മുഹമ്മദ് ഹനീഫ് അസ്‌നവി, ബഷീര്‍ അസ്‌നവി, ഇബ്രാഹിം ഖലീല്‍ അശാഫി, ഫൈസല്‍ ഹുദവി ബെദിര, താജുദ്ദീന്‍ ചെമ്പിരിക്ക പ്രസംഗിച്ചു. അഷ്‌റഫ് മാസ്റ്റര്‍ കോമ്പോട് നന്ദി പറഞ്ഞു.

Related Articles
Next Story
Share it