കാസര്‍കോട് നഗരസഭ കോവിഡ് ചാലഞ്ച്: ആദ്യ സംഭാവന നല്‍കി ചെയര്‍മാന്റെ മക്കള്‍

കാസര്‍കോട്: നഗരസഭ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിഭവ സമാഹരണവും സംഭാവനകളും സ്വീകരിക്കുന്നതിന് കോവിഡ്-19 ചാലഞ്ച് പദ്ധതിക്ക് പിന്തുണയുമായി ചെയര്‍മാന്റെ മക്കള്‍ ആദ്യ സംഭാവന നല്‍കി. കെയര്‍വെല്‍ ആസ്പത്രിയില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്യുന്ന ലുത്ഫ, എഞ്ചീനിയര്‍ വിദ്യാര്‍ത്ഥി ഫര്‍ഹാന്‍, പ്ലസ്ടു വിദ്യാര്‍ത്ഥി മിന്‍ഫ എന്നിവരാണ് തങ്ങള്‍ക്ക് ചെറിയ പെരുന്നാളിന് പുതുവസ്ത്രം വാങ്ങുന്നതിന് വല്ല്യുപ്പ നല്‍കിയ പണമാണ് നഗരസഭയുടെ കോവിഡ് ചാലഞ്ച് ഫണ്ടിലേക്ക് നല്‍കി മാതൃകയായത്. മുനിസിപ്പല്‍ ചെയര്‍മാന്‍ മുഖേന സെക്രട്ടറിക്ക് ചെക്ക് കൈമാറി. വൈസ് ചെയര്‍പേഴ്‌സണ്‍ ശംസീദ ഫിറോസ്, […]

കാസര്‍കോട്: നഗരസഭ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിഭവ സമാഹരണവും സംഭാവനകളും സ്വീകരിക്കുന്നതിന് കോവിഡ്-19 ചാലഞ്ച് പദ്ധതിക്ക് പിന്തുണയുമായി ചെയര്‍മാന്റെ മക്കള്‍ ആദ്യ സംഭാവന നല്‍കി. കെയര്‍വെല്‍ ആസ്പത്രിയില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്യുന്ന ലുത്ഫ, എഞ്ചീനിയര്‍ വിദ്യാര്‍ത്ഥി ഫര്‍ഹാന്‍, പ്ലസ്ടു വിദ്യാര്‍ത്ഥി മിന്‍ഫ എന്നിവരാണ് തങ്ങള്‍ക്ക് ചെറിയ പെരുന്നാളിന് പുതുവസ്ത്രം വാങ്ങുന്നതിന് വല്ല്യുപ്പ നല്‍കിയ പണമാണ് നഗരസഭയുടെ കോവിഡ് ചാലഞ്ച് ഫണ്ടിലേക്ക് നല്‍കി മാതൃകയായത്. മുനിസിപ്പല്‍ ചെയര്‍മാന്‍ മുഖേന സെക്രട്ടറിക്ക് ചെക്ക് കൈമാറി. വൈസ് ചെയര്‍പേഴ്‌സണ്‍ ശംസീദ ഫിറോസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വിന്‍സന്റ്, റവന്യു ഇന്‍സ്‌പെക്ടര്‍ നായക്, രജിസ്ട്രാര്‍ മധു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജിതേഷ് കുമാര്‍, രാജേഷ്, രൂപേഷ്, സീനിയര്‍ ക്ലാര്‍ക്ക് സന്തോഷ്, വിനീഷ് സംബന്ധിച്ചു.

Related Articles
Next Story
Share it