കാസര്‍കോട് നഗരസഭാ ചാമ്പ്യന്‍ഷിപ്പ്: സൗജന്യ ഫുട്‌ബോള്‍ കിറ്റുകള്‍ വിതരണം ചെയ്തു

കാസര്‍കോട്: കാസര്‍കോട് നഗരസഭയുടെ വിദ്യാഭ്യാസ- കായിക പ്രോത്സാഹന പദ്ധതിയായ 'സക്‌സസ് ഫിയസ്റ്റ'യുടെ ഭാഗമായി യു.പി. വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ ഫുട്‌ബോള്‍ കിറ്റിന്റെ വിതരണോദ്ഘാടനം എന്‍.എ നെല്ലിക്കുന്ന് എം. എല്‍.എ നിര്‍വ്വഹിച്ചു.ബി.ഇ.എം.എച്ച്.എസ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ സഹീര്‍ ആസിഫ്, റീത്ത ആര്‍., ഖാലിദ് പച്ചക്കാട്, രജനി കെ., ചാമ്പ്യന്‍ഷിപ്പ് കോര്‍ഡിനേറ്ററും കൗണ്‍സിലറുമായ സിദ്ദീഖ് ചക്കര, അധ്യാപകര്‍ സംബന്ധിച്ചു.നവംബര്‍ 18, […]

കാസര്‍കോട്: കാസര്‍കോട് നഗരസഭയുടെ വിദ്യാഭ്യാസ- കായിക പ്രോത്സാഹന പദ്ധതിയായ 'സക്‌സസ് ഫിയസ്റ്റ'യുടെ ഭാഗമായി യു.പി. വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ ഫുട്‌ബോള്‍ കിറ്റിന്റെ വിതരണോദ്ഘാടനം എന്‍.എ നെല്ലിക്കുന്ന് എം. എല്‍.എ നിര്‍വ്വഹിച്ചു.
ബി.ഇ.എം.എച്ച്.എസ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ സഹീര്‍ ആസിഫ്, റീത്ത ആര്‍., ഖാലിദ് പച്ചക്കാട്, രജനി കെ., ചാമ്പ്യന്‍ഷിപ്പ് കോര്‍ഡിനേറ്ററും കൗണ്‍സിലറുമായ സിദ്ദീഖ് ചക്കര, അധ്യാപകര്‍ സംബന്ധിച്ചു.
നവംബര്‍ 18, 19 തിയ്യതികളിലായാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ നഗരസഭാ പരിധിയിലെ 13 സ്‌കൂളുകളും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 9 സ്‌കൂളുകളും ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരക്കും.
ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും നഗരസഭ സൗജന്യമായാണ് ജേഴ്‌സികളും ഷൂസുകളും നല്‍കുന്നത്.
ചാമ്പ്യന്‍ഷിപ്പിലൂടെ മികച്ച താരങ്ങളെ കണ്ടെത്തി നഗരസഭാ തലത്തില്‍ ടീം രൂപീകരിക്കുകയാണ് ലക്ഷ്യം.

Related Articles
Next Story
Share it