അടിസ്ഥാന വികസനം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്ക്ക് ഊന്നല്‍ നല്‍കി കാസര്‍കോട് നഗരസഭാ ബജറ്റ്

കാസര്‍കോട്: അടിസ്ഥാന വികസനം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവയ്ക്ക് ഊന്നല്‍ നല്‍കി കാസര്‍കോട് നഗരസഭാ ബജറ്റ്. 52,84,62,664 രൂപ വരവും 48,93,09,426 രൂപ ചിലവും 3,91,53,238 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ് അവതരിപ്പിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിനായി എല്ലാ വാര്‍ഡുകളിലും റോഡ്, നടപ്പാത, ഓവുചാലുകള്‍ എന്നിവ നിര്‍മ്മിക്കുന്നതിനും പുനരുദ്ധാരണത്തിനുമായി 4.5 കോടി രൂപ വകയിരുത്തി. നഗരസഭയുടെ പുതിയ കെട്ടിടനിര്‍മ്മാണത്തിനായി സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയ ആദ്യ വിഹിതമായ 60 ലക്ഷം രൂപ ഉള്‍പ്പെടെ 1 […]

കാസര്‍കോട്: അടിസ്ഥാന വികസനം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവയ്ക്ക് ഊന്നല്‍ നല്‍കി കാസര്‍കോട് നഗരസഭാ ബജറ്റ്. 52,84,62,664 രൂപ വരവും 48,93,09,426 രൂപ ചിലവും 3,91,53,238 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ് അവതരിപ്പിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിനായി എല്ലാ വാര്‍ഡുകളിലും റോഡ്, നടപ്പാത, ഓവുചാലുകള്‍ എന്നിവ നിര്‍മ്മിക്കുന്നതിനും പുനരുദ്ധാരണത്തിനുമായി 4.5 കോടി രൂപ വകയിരുത്തി. നഗരസഭയുടെ പുതിയ കെട്ടിടനിര്‍മ്മാണത്തിനായി സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയ ആദ്യ വിഹിതമായ 60 ലക്ഷം രൂപ ഉള്‍പ്പെടെ 1 കോടി 30 ലക്ഷം രൂപ നീക്കി വെച്ചു. തെരുവ് വിളക്കുകളുടെ പരിപാലനത്തിനായി 45 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ മുപ്പതോളം ലോമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. ഇതില്‍ 8 എണ്ണം മുനിസിപ്പല്‍ സ്റ്റേഡിയത്തിലും പരിസരത്തും സ്ഥാപിക്കും. വിവിധ വാര്‍ഡുകളില്‍ സ്ട്രീറ്റ് ലൈന്‍ ദീര്‍ഘിപ്പിക്കുന്നതിന് 9.3 ലക്ഷം രൂപ മാറ്റിവെച്ചു. നഗരസഭയ്ക്ക് സമീപം ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിക്കാനുള്ള നടപടി സ്വീകരിക്കും. ഇതിനായി 30 ലക്ഷം രൂപ നീക്കിവെച്ചു. കാര്‍ഷികമേഖലയില്‍ മത്സ്യകൃഷി, തെങ്ങ് കൃഷിക്കാവശ്യമായ വളം, കമുക് കൃഷിക്ക് വളം, നെല്‍ക്കൃഷിക്ക് കൂലി ചെലവ്, മറ്റു സ്ഥിരം കൃഷിക്ക് കൂലി ചെലവ് എന്നിവയ്ക്കായി 46 ലക്ഷം നീക്കി വച്ചു. കര്‍ഷക സംഗമം, കാര്‍ഷികോത്സവം എന്നിവ സംഘടിപ്പിക്കാന്‍ 22 ലക്ഷം രൂപ വകയിരുത്തി. നഗരസഭയ്ക്ക് കീഴില്‍ വെറ്ററിനറി ആസ്പത്രി സ്ഥാപിക്കാന്‍ മുന്‍കൈയെടുക്കും. വനിതകളുടെ ആരോഗ്യ പരിപാലനത്തിനായി ഷീ ജിംനേഷ്യം ആരംഭിക്കും. വിദ്യാലയങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി 1.12 കോടി വകയിരുത്തി. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്കായി ഫിറ്റ്‌നസ് സെന്റര്‍ സ്ഥാപിക്കും. ഓരോ വാര്‍ഡിലും സ്ഥല ലഭ്യതയ്ക്കനുസരിച്ച് കളി സ്ഥലങ്ങള്‍ നിര്‍മിക്കും. ഫുട്‌ബോള്‍, വോളിബോള്‍, ക്രിക്കറ്റ് കളികളില്‍ ചെയര്‍മാന്‍ ട്രോഫി സംഘടിപ്പിക്കും. ഫുട്‌ബോള്‍ സമ്മര്‍ കോച്ചിങ്ങ് ക്യാംപ് നടത്തും. സമ്പൂര്‍ണ ക്ഷയരോഗ മുക്തനഗരമെന്ന ലക്ഷത്തിനായി ജില്ലാ ടിബി സെന്റര്‍, കുടുംബശ്രീ എന്നിവയടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് ബോധവല്‍ക്കരണം നടത്തും. ആരോഗ്യ മേഖലയിലെ വിവിധ പദ്ധതികള്‍ക്കായി 71ലക്ഷം രൂപ നീക്കി വച്ചു. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി 40 ലക്ഷം വകയിരുത്തി. കുടിവെള്ള സൗകര്യം ഒരുക്കാനായി 75 ലക്ഷം വകയിരുത്തി. വരള്‍ച്ച നേരിടുന്ന പ്രദേശങ്ങളില്‍ വെള്ളം സംഭരിക്കാനായി വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കും. ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ അധ്യക്ഷതവഹിച്ചു.

Related Articles
Next Story
Share it