കാസര്‍കോട് മര്‍ച്ചന്റ്‌സ് വനിതവിംഗ് ജനറല്‍ ബോഡി ചേര്‍ന്നു

കാസര്‍കോട്: കാസര്‍കോട് മര്‍ച്ചന്റ്‌സ് വനിത വിംഗ് ജനറല്‍ ബോഡി യോഗം പ്രസിഡണ്ട് ഉമാവതി.പി.കെയുടെ അധ്യക്ഷതയില്‍ വ്യാപാര ഭവനില്‍ ചേര്‍ന്നു. യോഗം വനിത വിംഗ് ജില്ല പ്രസിഡണ്ട് ഷെര്‍ളി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.വനിത വിംഗ് വൈസ് പ്രസഡണ്ട് അനിത അശോക് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ സുചിത്ര പിള്ള അകൗണ്ട്‌സ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് ടി.എ.ഇല്ല്യാസ് മുഖ്യതിഥിയായ യോഗത്തില്‍ കെ.വി.വി.ഇ.എസ് ജില്ല വൈസ് പ്രസിഡണ്ട് അബ്ദുള്‍ അസീസ്.എ.എ മുഖ്യ പ്രഭാഷണം നടത്തി.വനിത വിംഗ് ജില്ല ജനറല്‍ സെക്രട്ടറി […]

കാസര്‍കോട്: കാസര്‍കോട് മര്‍ച്ചന്റ്‌സ് വനിത വിംഗ് ജനറല്‍ ബോഡി യോഗം പ്രസിഡണ്ട് ഉമാവതി.പി.കെയുടെ അധ്യക്ഷതയില്‍ വ്യാപാര ഭവനില്‍ ചേര്‍ന്നു. യോഗം വനിത വിംഗ് ജില്ല പ്രസിഡണ്ട് ഷെര്‍ളി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.
വനിത വിംഗ് വൈസ് പ്രസഡണ്ട് അനിത അശോക് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ സുചിത്ര പിള്ള അകൗണ്ട്‌സ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് ടി.എ.ഇല്ല്യാസ് മുഖ്യതിഥിയായ യോഗത്തില്‍ കെ.വി.വി.ഇ.എസ് ജില്ല വൈസ് പ്രസിഡണ്ട് അബ്ദുള്‍ അസീസ്.എ.എ മുഖ്യ പ്രഭാഷണം നടത്തി.
വനിത വിംഗ് ജില്ല ജനറല്‍ സെക്രട്ടറി സരിജ ബാബു സോവനീര്‍ പ്രകാശനം ചെയ്തു. കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ദിനേശ്.കെ പുതിയ ഭാരവാഹികളുടെ പ്രഖ്യാപനം നടത്തി.
മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ നെഹിം അങ്കോല, എം.എം.മുനീര്‍, ഹാരിസ്.സി.കെ, ഷറഫുദ്ദീന്‍ ത്വയിബ, മജീദ്.ടി.ടി, വനിത വിംഗ് ജില്ല വൈസ് പ്രസിഡണ്ട് ചന്ദ്രമണി എന്നിവര്‍ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി കമറുനിസ്സ സ്വാഗതവും സുചിത്ര പിള്ള നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: ഉമാവതി.പി.കെ. (പ്രസി.), ബീന ഷെട്ടി (ജന.സെക്ര.), സുചിത്ര പിള്ള (ട്രഷ.), ഭവാനി, നളിനി, അനിത അശോകന്‍(വൈസ് പ്രസി.), ഖമറുനിസ, ആശലത, പൂര്‍ണിമ(സെക്ര.).

Related Articles
Next Story
Share it