അലകടലായി കാണികള്‍, ഹൃദയം കവര്‍ന്ന് കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

കാസര്‍കോട്: ചിലര്‍ വരുമ്പോള്‍ പഴങ്കഥകള്‍ വഴിമാറും. പുതിയ ചരിത്രങ്ങള്‍ പിറക്കും. പുലിക്കുന്നിലെ സന്ധ്യാരാഗം ഓഡിറ്റോറിയത്തിന്റെ ഉള്ളം നിറച്ച് കാസര്‍കോടിന്റെ ഹൃദയം കവര്‍ന്ന കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. കാലങ്ങളായി നേരത്തെ ഉറങ്ങുന്ന നഗരമെന്ന പേരുദോഷം കേട്ടുമടുത്ത കാസര്‍കോടിന് ലോകകപ്പ് ഫുട്‌ബോളിന്റെ മനോഹര മുഹൂര്‍ത്തങ്ങള്‍ മുന്നിലെത്തിച്ച് അവിസ്മരണീയമായ രാവുകള്‍ സമ്മാനിച്ച കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന് ഫുട്‌ബോള്‍ പ്രേമികള്‍ ഹൃദയം നിറഞ്ഞ നന്ദി നേരുന്നു.അഭിമാനിക്കാന്‍ അധികമൊന്നും സുവര്‍ണ്ണ നേട്ടങ്ങളില്ലാത്ത കാസര്‍കോടിന് ലോകകപ്പ് രാവുകളെ ഇത്രയും മനോഹരമായി ആസ്വദിക്കാന്‍ […]

കാസര്‍കോട്: ചിലര്‍ വരുമ്പോള്‍ പഴങ്കഥകള്‍ വഴിമാറും. പുതിയ ചരിത്രങ്ങള്‍ പിറക്കും. പുലിക്കുന്നിലെ സന്ധ്യാരാഗം ഓഡിറ്റോറിയത്തിന്റെ ഉള്ളം നിറച്ച് കാസര്‍കോടിന്റെ ഹൃദയം കവര്‍ന്ന കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. കാലങ്ങളായി നേരത്തെ ഉറങ്ങുന്ന നഗരമെന്ന പേരുദോഷം കേട്ടുമടുത്ത കാസര്‍കോടിന് ലോകകപ്പ് ഫുട്‌ബോളിന്റെ മനോഹര മുഹൂര്‍ത്തങ്ങള്‍ മുന്നിലെത്തിച്ച് അവിസ്മരണീയമായ രാവുകള്‍ സമ്മാനിച്ച കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന് ഫുട്‌ബോള്‍ പ്രേമികള്‍ ഹൃദയം നിറഞ്ഞ നന്ദി നേരുന്നു.
അഭിമാനിക്കാന്‍ അധികമൊന്നും സുവര്‍ണ്ണ നേട്ടങ്ങളില്ലാത്ത കാസര്‍കോടിന് ലോകകപ്പ് രാവുകളെ ഇത്രയും മനോഹരമായി ആസ്വദിക്കാന്‍ ഏറ്റവും മികച്ച സാഹര്യങ്ങള്‍ തന്നെ ഒരുക്കിയാണ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഇന്‍വിറ്റേഷന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പും എക്‌സ്‌പോയും ഉത്തരദേശം ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പും സംഘടിപ്പിച്ച് പെരുമ നേടിയിരുന്നു. എന്നാല്‍ കുറേകാലമായി അസോസിയേഷന്റെ പ്രവര്‍ത്തനം പ്രധാനമായും വ്യാപാരികളുടെ ക്ഷേമപ്രവര്‍ത്തനങ്ങളിലാണ് കേന്ദ്രീകരിച്ചത്. ഇതിനിടയിലാണ് ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നതിനെ കുറിച്ച് ആലോചിച്ചത്. ഇതിന് നഗരസഭയുടെ സഹകരണം തേടുകയും ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് എ.എ അസീസ്, യൂണിറ്റ് ഭാരവാഹികളായ ടി.എ ഇല്ല്യാസ്, കെ. ദിനേശ്, നയീം ഫെമീന എന്നിവരുടെ നേതൃത്വത്തില്‍ കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളും പ്രവര്‍ത്തകരും യൂത്ത് വിംഗ് ഭാരവാഹികളും രംഗത്തിറങ്ങിയതോടെ കൈകോര്‍ക്കാന്‍ ജനപ്രതിനിധികളും സംഘടനാ നേതാക്കളും ഒന്നിച്ചെത്തി. കേരളത്തിലെ തന്നെ ഏറ്റവും വലിയ ബിഗ് സ്‌ക്രീന്‍ ഒരുക്കിയാണ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ലോകകപ്പ് മത്സരങ്ങള്‍ പ്രദര്‍ശിപ്പിച്ചത്.
ഉദ്ഘാടന മത്സരം മുതല്‍ ഇന്നലെ രാത്രി നടന്ന ഫൈനല്‍ മത്സരം വരെ, അര്‍ദ്ധരാത്രി നടന്ന മത്സരങ്ങള്‍ക്ക് പോലും ആയിരക്കണക്കിന് ഫുട്‌ബോള്‍ പ്രേമികളാണ് ഒഴുകിയെത്തിയ്. സന്ധ്യാരാഗത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനക്കൂട്ടമാണ് ഓരോ ദിവസവും ഇരുട്ടും മഞ്ഞും വകവെക്കാതെ എത്തിയത്. കാസര്‍കോടിന്റെ ചരിത്രം തിരുത്തി സ്ത്രീകള്‍ അടക്കമുള്ള ഫുട്‌ബോള്‍ ആരാധകരും രാത്രികാലത്ത് ഇവിടേക്ക് എത്തി എന്നതാണ് മറ്റൊരു പ്രത്യേകത. ലക്ഷക്കണക്കിന് രൂപ ചെലവും വലിയ പ്രയത്‌നവും ഉണ്ടായിട്ടും വളരെ സന്തോഷത്തോടെയാണ് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ഭാരവാഹികള്‍ ഈ ദൗത്യം ഏറ്റെടുത്തത്. പുലര്‍ച്ചെ രണ്ടുമണിയോളം മത്സരം നീണ്ട ദിവസങ്ങളിലും ഉറക്കമൊഴിഞ്ഞ് പ്രദര്‍ശനത്തിന്റെ വിജയത്തിന് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയും സന്ധ്യാരാഗവും സമീപത്തെ റോഡും വൃത്തിയാക്കുകും ചെയ്തശേഷമാണ് അവര്‍ മടങ്ങാറുണ്ടായിരുന്നത്. കാസര്‍കോടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഫുട്‌ബോള്‍ ആരാധകര്‍ക്ക് ലോകകപ്പിന്റെ മനോഹര മുഹൂര്‍ത്തങ്ങള്‍ അതേ അര്‍ത്ഥത്തില്‍ കാണാന്‍ ബിഗ്‌സ്‌ക്രീന്‍ ഒരുക്കി നല്‍കിയിട്ടും സംഘാടകര്‍ക്ക് പലപ്പോഴും മത്സരങ്ങള്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല. അവര്‍ റോഡില്‍ വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിന്റെയും ജനകൂട്ടത്തിന് ഇരിപ്പിടം ഒരുക്കിക്കൊടുക്കുന്നതിന്റെയും തിരക്കിലായിരിക്കും. ഇന്നലെ ആവേശം മുറ്റിനിന്ന അര്‍ജന്റീന-ഫ്രാന്‍സ് മത്സരത്തിലേക്ക് ലോകം കണ്ണും നട്ടിരിക്കുമ്പോഴും മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ കര്‍മ്മഭടന്മാര്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് നന്നായി മത്സരം ആസ്വദിക്കാനുള്ള അവസരമൊരുക്കിക്കൊടുത്ത് വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിന്റെയും ഫുട്‌ബോള്‍ ആരാധകര്‍ക്ക് വഴിയൊരുക്കുന്നതിന്റെയും തിരക്കിലായിരുന്നു. സന്ധ്യാരാഗത്തിന്റെ ഗേറ്റില്‍ നിന്ന് തള്ളി നിന്ന ജനക്കൂട്ടം താഴേക്ക് വീണുപോകാതിരിക്കാന്‍ 'മതില്‍' കെട്ടി അവരെ സംരക്ഷിച്ചുനിര്‍ത്തിയ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ പ്രവര്‍ത്തകരെ നോക്കി പലരും അഭിനന്ദനങ്ങള്‍ ചൊരിയുന്നുണ്ടായിരുന്നു. മത്സരത്തിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ച സ്‌പോണ്‍സര്‍മാരെ ആദരിക്കുന്ന ചടങ്ങുമുണ്ടായി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ വി.എം മുനീര്‍, ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് കെ. അഹമദ് ഷരീഫ്, ട്രഷറര്‍ മാഹിന്‍ കോളിക്കര, പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം, കരീം സിറ്റിഗോള്‍ഡ്, എ.എ അസീസ്, ടി.എ ഇല്ല്യാസ് തുടങ്ങിയവര്‍ സംസാരിച്ചു. മത്സരങ്ങള്‍ ഇല്ലാത്ത ദിവസങ്ങളില്‍ കേരളത്തിലെ ഏറ്റവും മികച്ച കലാകാരന്മാരെ അണിനിരത്തിക്കൊണ്ടുള്ള പരിപാടികള്‍ അവതരിപ്പിച്ച് കലാസ്വാദകരുടെ ഹൃദയത്തിലും കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഗോളുകള്‍ വര്‍ഷിച്ചു.

പാട്ടും കോമഡിയുമായി ഇന്ന് സമാപനം
കാസര്‍കോട്: കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കാസര്‍കോട് നഗരസഭയുടെ സഹകരണത്തോടെ സസ്യാരാഗം ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ ഒരുക്കിയ ബിഗ് മാച്ച് ബിഗ് സ്‌ക്രീന്‍ ലോകകപ്പ് ലൈവ് സ്ട്രീമിന്റെ ഭാഗമായുള്ള കലാപരിപടികളുടെ സമാപനം ഇന്ന് നടക്കും. വൈകിട്ട് ഏഴിന് പിന്നണി ഗായകരായ അരുണ്‍ എളാട്ട്, ലിബിന്‍ സ്‌ക്കറിയ, ശ്വേത അശോക്, ഷാനിഫ്, മുസാഫിര്‍, സന്ധ്യ എന്നിവര്‍ പാടും. ഫ്യൂഷന്‍, ആക്രോബൈറ്റ്, സിനിമാറ്റിക്ക്, ബോള്‍, ഫയര്‍ നൃത്തങ്ങള്‍ അരങ്ങേറും. ആദി വയലിന്‍ ഫ്യൂഷന്‍ അവതരിപ്പിക്കും. സിനിമ നടന്‍ ജോബി പാലയുടെ കോമഡി ഷോയുണ്ടാകും.

Related Articles
Next Story
Share it