ലോകകപ്പ് ഫുട്‌ബോള്‍ 'കാസര്‍കോട്ട്'; 432 സ്‌ക്വയര്‍ഫീറ്റ് സ്‌ക്രീനുമായി കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

കാസര്‍കോട്: നാടെങ്ങും ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ ആരവങ്ങള്‍ നിറയുമ്പോള്‍ ഫുട്‌ബോള്‍ മാമാങ്കം കാസര്‍കോട്ടെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് മുന്നില്‍ തല്‍സമയം കൂറ്റന്‍ എല്‍.ഇ.ഡി സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങി കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍. കാസര്‍കോട് നഗരസഭയുമായി സഹകരിച്ചാണ് ഫുട്‌ബോള്‍ പ്രേമികള്‍ക്കുള്ള അസുലഭ വിരുന്നൊരുക്കുന്നത്. കാസര്‍കോട് പുലിക്കുന്ന് സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ 432 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ പിക്‌സല്‍ 3 എച്ച്.ഡി. എല്‍.ഇ.ഡി വാള്‍ സ്ഥാപിച്ചാണ് ലോകകപ്പ് ഫുട്‌ബോളിന്റെ അനര്‍ഘ നിമിഷങ്ങള്‍ കാസര്‍കോട്ടെ പതിനായിരക്കണക്കിന് ഫുട്‌ബോള്‍ ആരാധകരിലേക്ക് എത്തിക്കുന്നത്. 'ബിഗ് മാച്ച് ബിഗ് സ്‌ക്രീന്‍' […]

കാസര്‍കോട്: നാടെങ്ങും ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ ആരവങ്ങള്‍ നിറയുമ്പോള്‍ ഫുട്‌ബോള്‍ മാമാങ്കം കാസര്‍കോട്ടെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് മുന്നില്‍ തല്‍സമയം കൂറ്റന്‍ എല്‍.ഇ.ഡി സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങി കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍. കാസര്‍കോട് നഗരസഭയുമായി സഹകരിച്ചാണ് ഫുട്‌ബോള്‍ പ്രേമികള്‍ക്കുള്ള അസുലഭ വിരുന്നൊരുക്കുന്നത്. കാസര്‍കോട് പുലിക്കുന്ന് സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ 432 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ പിക്‌സല്‍ 3 എച്ച്.ഡി. എല്‍.ഇ.ഡി വാള്‍ സ്ഥാപിച്ചാണ് ലോകകപ്പ് ഫുട്‌ബോളിന്റെ അനര്‍ഘ നിമിഷങ്ങള്‍ കാസര്‍കോട്ടെ പതിനായിരക്കണക്കിന് ഫുട്‌ബോള്‍ ആരാധകരിലേക്ക് എത്തിക്കുന്നത്. 'ബിഗ് മാച്ച് ബിഗ് സ്‌ക്രീന്‍' എന്ന പേരിലാണ് ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ വലിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നത്. 64 മത്സരങ്ങളും ലൈവ് സ്ട്രീമില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഓരോ ദിവസവും കുറഞ്ഞത് 3000 പേരെങ്കിലും സ്‌ക്രീനില്‍ മത്സരങ്ങള്‍ കാണാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈമാസം 20ന് നടക്കുന്ന ഖത്തറും ഇക്വഡോറും തമ്മിലുള്ള ആദ്യ മത്സരം പ്രദര്‍ശിപ്പിച്ച് ലൈവ് സ്ട്രീം ആരംഭിക്കും. കൂടാതെ മത്സരങ്ങള്‍ ഇല്ലാത്ത ദിവസങ്ങളില്‍ (ഡിസംബര്‍ 8, 12, 13, 16 തിയതികളിലും ഫൈനല്‍ മത്സരത്തിന്റെ പിറ്റേ ദിവസവും) മ്യൂസിക് ഇവന്റും സംഘടിപ്പിക്കും. വലിയ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി ആവേശത്തോടെയാണ് കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഏറ്റെടുത്തത്.

Related Articles
Next Story
Share it