കോലായ് ലൈബ്രറിയിലേക്ക് കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പുസ്തക ശേഖരം കൈമാറി

കാസര്‍കോട്: കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വിദ്യാനഗര്‍ കോലായ് ലൈബ്രറി ആന്റ് റീഡിംഗ് റൂമിന് പുസ്തകശേഖരം കൈമാറി. കാസര്‍കോട് വ്യാപാരി ഭവനില്‍ നടന്ന വ്യാപാര ദിനാഘോഷ പരിപാടിയില്‍ കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് ഇല്യാസ് ടി.എ കോലായ് ലൈബ്രറി പ്രസിഡണ്ട് ഹസൈനാര്‍ തോട്ടുംഭാഗം, അബു പാണളം, സുബൈര്‍ സാദിക് നായന്മാര്‍മൂല, കരീം ചൗക്കി എന്നിവര്‍ക്ക് പുസ്തകങ്ങള്‍ കൈമാറി.കെ.വി.വി.ഇ.എസ് ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര, ജില്ലാ വൈസ് പ്രസിഡണ്ട് എ.എ അസീസ്, ജില്ലാ സെക്രട്ടറിയും കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ […]

കാസര്‍കോട്: കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വിദ്യാനഗര്‍ കോലായ് ലൈബ്രറി ആന്റ് റീഡിംഗ് റൂമിന് പുസ്തകശേഖരം കൈമാറി. കാസര്‍കോട് വ്യാപാരി ഭവനില്‍ നടന്ന വ്യാപാര ദിനാഘോഷ പരിപാടിയില്‍ കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് ഇല്യാസ് ടി.എ കോലായ് ലൈബ്രറി പ്രസിഡണ്ട് ഹസൈനാര്‍ തോട്ടുംഭാഗം, അബു പാണളം, സുബൈര്‍ സാദിക് നായന്മാര്‍മൂല, കരീം ചൗക്കി എന്നിവര്‍ക്ക് പുസ്തകങ്ങള്‍ കൈമാറി.
കെ.വി.വി.ഇ.എസ് ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര, ജില്ലാ വൈസ് പ്രസിഡണ്ട് എ.എ അസീസ്, ജില്ലാ സെക്രട്ടറിയും കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ദിനേശന്‍ കെ., ജില്ലാ സെക്രട്ടറി അന്‍വര്‍ സാദത്ത്, മുനീര്‍ എം. എം, സി.കെ ഹാരിസ്, ശശിധരന്‍ കാസര്‍കോട്, അജിത് സി.കെ, ഷറഫുദ്ദീന്‍, എ.കെ മൊയ്തീന്‍ കുഞ്ഞി, റൗഫ് പള്ളിക്കാല്‍, ലത്തീഫ് സ്‌കിന്‍, കാസര്‍കോട് മര്‍ച്ചന്റസ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it