'കാസര്‍കോട് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കണം'

പാലക്കുന്ന്: ഉദ്ഘാടനം ചെയ്യപ്പെട്ടുവെങ്കിലും ഒ.പി പരിശോധനയില്‍ മാത്രം ഒതുങ്ങിപ്പോയ കാസര്‍കോട് മെഡിക്കല്‍ കോളേജ് പൂര്‍ണമായ രീതിയില്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന് പാലക്കുന്ന് കഴകം കരിപ്പോടി പ്രാദേശിക സമിതി ജനറല്‍ ബോഡി ആവശ്യപ്പെട്ടു.എയിംസ് ജില്ലയില്‍ അനുവദിക്കാത്തതിലും 17 വര്‍ഷം പിന്നിട്ടിട്ടും കോട്ടിക്കുളം റെയില്‍വേ മേല്‍പാലം നിര്‍മാണത്തിന്റെ ടെണ്ടര്‍ വിളിക്കാത്തതിലും യോഗം ഉത്കണ്ഠ രേഖപ്പെടുത്തി.ക്ഷേത്ര ഭരണ സമിതി ജനറല്‍ സെക്രട്ടറി പി.പി. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. പ്രാദേശിക സമിതി പ്രസിഡണ്ട് സുരേഷ്‌കുമാര്‍ പാലക്കുന്ന് അധ്യക്ഷത വഹിച്ചു. ക്ഷേത്ര മുഖ്യകര്‍മി സുനീഷ് പൂജാരി, ക്ഷേത്ര […]

പാലക്കുന്ന്: ഉദ്ഘാടനം ചെയ്യപ്പെട്ടുവെങ്കിലും ഒ.പി പരിശോധനയില്‍ മാത്രം ഒതുങ്ങിപ്പോയ കാസര്‍കോട് മെഡിക്കല്‍ കോളേജ് പൂര്‍ണമായ രീതിയില്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന് പാലക്കുന്ന് കഴകം കരിപ്പോടി പ്രാദേശിക സമിതി ജനറല്‍ ബോഡി ആവശ്യപ്പെട്ടു.
എയിംസ് ജില്ലയില്‍ അനുവദിക്കാത്തതിലും 17 വര്‍ഷം പിന്നിട്ടിട്ടും കോട്ടിക്കുളം റെയില്‍വേ മേല്‍പാലം നിര്‍മാണത്തിന്റെ ടെണ്ടര്‍ വിളിക്കാത്തതിലും യോഗം ഉത്കണ്ഠ രേഖപ്പെടുത്തി.
ക്ഷേത്ര ഭരണ സമിതി ജനറല്‍ സെക്രട്ടറി പി.പി. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. പ്രാദേശിക സമിതി പ്രസിഡണ്ട് സുരേഷ്‌കുമാര്‍ പാലക്കുന്ന് അധ്യക്ഷത വഹിച്ചു. ക്ഷേത്ര മുഖ്യകര്‍മി സുനീഷ് പൂജാരി, ക്ഷേത്ര ഭരണ സമിതി സെക്രട്ടറി ടി. കെ. കൃഷ്ണന്‍, പ്രാദേശിക സമിതി ഭാരവാഹികളായ ജയാനന്ദന്‍ പാലക്കുന്ന്, മോഹന്‍ദാസ് ചാപ്പയില്‍, നാരായണന്‍ ചാമത്തോട്ടം, വിജയന്‍ തെല്ലത്ത് എന്നിവര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it