കാസര്‍കോട് മെഡിക്കല്‍ കോളേജ്: ജനശ്രീ പ്രതിഷേധ സംഗമം നടത്തി

ബദിയടുക്ക: കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ് പൂര്‍ണ്ണസജ്ജമാക്കുക, എന്‍ഡോസള്‍ഫാന്‍ ഇരകളോട് നീതിപുലര്‍ത്തുക, ജില്ലയിലെ ആരോഗ്യമേഖലയോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനശ്രീ സുസ്ഥിര വികസന മിഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടത്തി.ഇന്ന് രാവിലെ ഉക്കിനടുക്കയിലെ ഗവ. മെഡിക്കല്‍ കോളേജിന് സമീപത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ജനശ്രീ ജില്ലാ ചെയര്‍മാന്‍ കെ. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം എം. കുഞ്ഞമ്പു നായര്‍ അധ്യക്ഷത വഹിച്ചു. കല്ലഗ ചന്ദ്രശേഖരറാവു, സൈമണ്‍പള്ളത്തുകുഴി, ബി. ശാന്ത, ജെ.എസ് […]

ബദിയടുക്ക: കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ് പൂര്‍ണ്ണസജ്ജമാക്കുക, എന്‍ഡോസള്‍ഫാന്‍ ഇരകളോട് നീതിപുലര്‍ത്തുക, ജില്ലയിലെ ആരോഗ്യമേഖലയോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനശ്രീ സുസ്ഥിര വികസന മിഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടത്തി.
ഇന്ന് രാവിലെ ഉക്കിനടുക്കയിലെ ഗവ. മെഡിക്കല്‍ കോളേജിന് സമീപത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ജനശ്രീ ജില്ലാ ചെയര്‍മാന്‍ കെ. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം എം. കുഞ്ഞമ്പു നായര്‍ അധ്യക്ഷത വഹിച്ചു. കല്ലഗ ചന്ദ്രശേഖരറാവു, സൈമണ്‍പള്ളത്തുകുഴി, ബി. ശാന്ത, ജെ.എസ് സോമശേഖര, എം. അബ്ബാസ്, അഡ്വ. ജിതേഷ് ബാബു, സി. അശോക് കുമാര്‍, ഭാസ്‌കരന്‍ ചെറുവത്തൂര്‍, കെ. കരുണാകരന്‍, രാജീവന്‍ നമ്പ്യാര്‍, ഗംഗാധര ഗോളിയടുക്ക തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles
Next Story
Share it