കാസര്‍കോട് മെഡിക്കല്‍ കോളേജ്; 146 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് കിഫ്ബി അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി

കാഞ്ഞങ്ങാട്: ആരോഗ്യ മേഖലയില്‍ ജില്ലക്ക് പ്രത്യേക പരിഗണനയാണ് നല്‍കുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലാ-താലൂക്ക് ആസ്പത്രികളില്‍ നിലനില്‍ക്കുന്ന ഒഴിവുകള്‍ സംബന്ധിച്ച് ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ അവതരിപ്പിച്ച സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ 146 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് കിഫ്ബി അംഗീകാരം ലഭിച്ചതായും മറ്റ് ആസ്പത്രികളില്‍ ആവശ്യമായ സൗകര്യങ്ങളൊരുക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ ആരോഗ്യ മേഖലയില്‍ 331 ഒഴിവുകളാണുള്ളതെന്നും ഇതില്‍ 50 ലേറെ ഒഴിവുകളും ഡോക്ടര്‍മാരുടേതാണെന്നും എം.എല്‍.എ […]

കാഞ്ഞങ്ങാട്: ആരോഗ്യ മേഖലയില്‍ ജില്ലക്ക് പ്രത്യേക പരിഗണനയാണ് നല്‍കുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലാ-താലൂക്ക് ആസ്പത്രികളില്‍ നിലനില്‍ക്കുന്ന ഒഴിവുകള്‍ സംബന്ധിച്ച് ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ അവതരിപ്പിച്ച സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ 146 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് കിഫ്ബി അംഗീകാരം ലഭിച്ചതായും മറ്റ് ആസ്പത്രികളില്‍ ആവശ്യമായ സൗകര്യങ്ങളൊരുക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ ആരോഗ്യ മേഖലയില്‍ 331 ഒഴിവുകളാണുള്ളതെന്നും ഇതില്‍ 50 ലേറെ ഒഴിവുകളും ഡോക്ടര്‍മാരുടേതാണെന്നും എം.എല്‍.എ സബ്മിഷനില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജില്ലയില്‍ നിയമനം ലഭിക്കുന്നവര്‍ വര്‍ക്കിങ്ങ് അറേഞ്ച്‌മെന്റ്, ഡെപ്യൂട്ടേഷന്‍ എന്നിവയിലൂടെ ഇഷ്ടമുള്ള ഇടങ്ങളിലേക്ക് പോകുന്നതിനെ തുടര്‍ന്നുണ്ടാകുന്ന പ്രശ്നം പരിഹരിക്കും. നിശ്ചിത കാലയളവില്‍ ജോലിചെയ്യുമെന്ന് ഉറപ്പാക്കാന്‍ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
ജില്ലയില്‍ ആരോഗ്യ മേഖലയില്‍ അംഗീകരിച്ച 2177 തസ്തികകളില്‍ 1846 പേരാണ് നിലവിലുള്ളത്. ബാക്കിയുള്ള ഒഴിവുകള്‍ നികത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തുവെന്നും മന്ത്രി പറഞ്ഞു.

Related Articles
Next Story
Share it