കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍: മികച്ച ഭൂരിപക്ഷത്തോടെ ടി.എ ഇല്യാസ് വീണ്ടും പ്രസിഡണ്ട്, കെ. ദിനേശ് ജനറല്‍ സെക്രട്ടറി
കാസര്‍കോട്: കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ടായി ടി.എ ഇല്യാസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ നടന്ന വാശിയേറിയ വോട്ടെടുപ്പില്‍ മുന്‍ പ്രസിഡണ്ട് എ.കെ മൊയ്തീന്‍ കുഞ്ഞിക്കെതിരെ 257 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് ടി.എ ഇല്യാസ് വീണ്ടും പ്രസിഡണ്ടായത്. പോള്‍ ചെയ്ത 471 വോട്ടുകളില്‍ ടി.എ ഇല്യാസ് 364 വോട്ടുകള്‍ നേടി. എ.കെ. മൊയ്തീന്‍ കുഞ്ഞിക്ക് 107 വോട്ടുകള്‍ മാത്രമെ ലഭിച്ചുള്ളൂ.കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ് ഷെരിഫിന്റെ സാന്നിധ്യത്തില്‍ നടന്ന […]

കാസര്‍കോട്: കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ടായി ടി.എ ഇല്യാസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ നടന്ന വാശിയേറിയ വോട്ടെടുപ്പില്‍ മുന്‍ പ്രസിഡണ്ട് എ.കെ മൊയ്തീന്‍ കുഞ്ഞിക്കെതിരെ 257 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് ടി.എ ഇല്യാസ് വീണ്ടും പ്രസിഡണ്ടായത്. പോള്‍ ചെയ്ത 471 വോട്ടുകളില്‍ ടി.എ ഇല്യാസ് 364 വോട്ടുകള്‍ നേടി. എ.കെ. മൊയ്തീന്‍ കുഞ്ഞിക്ക് 107 വോട്ടുകള്‍ മാത്രമെ ലഭിച്ചുള്ളൂ.
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ് ഷെരിഫിന്റെ സാന്നിധ്യത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ജില്ല വൈസ് പ്രസിഡണ്ട് ഹംസ പാലക്കി പ്രിസൈഡിംഗ് ഓഫീസറായിരുന്നു. തുടര്‍ന്ന് ജനറല്‍ സെക്രട്ടറിയായി കെ. ദിനേശിനെ പ്രസിഡണ്ട് നാമനിദ്ദേശം ചെയ്തു. പ്രവര്‍ത്തക സമിതി അംഗങ്ങളുടെ പേര് വിവരങ്ങള്‍ ജില്ലാ വൈസ് പ്രസിഡണ്ട് എ.എ അസീസ് അവതരിപ്പിച്ചു. പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നാണ് മറ്റു ഭാരവാരികളെ തിരഞ്ഞെടുക്കുക. ടി.എ ഇല്യാസിനെ ജില്ലാ പ്രസിഡണ്ട് ഷാല്‍ അണിയിച്ച് അഭിനന്ദിച്ചു. ജില്ലാ ഭാരഭാഹികളായ മാഹിന്‍ കോളിക്കര, എ.എ അസീസ്, ഹംസ പാലക്കി, ആകാശ് കുഞ്ഞിരാമന്‍, ഷെരീഫ് ചെര്‍ക്കള, ഷിയാബ് സംസാരിച്ചു. നിയുക്ത ജനറല്‍ സെക്രട്ടറി കെ. ദിനേശ് നന്ദി പറഞ്ഞു.