പത്രിക സമര്‍പ്പിച്ച് മുന്നണി സ്ഥാനാര്‍ത്ഥികള്‍; കലക്ടറേറ്റില്‍ തര്‍ക്കം, ബഹളം

കാസര്‍കോട്: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ മുന്നണി സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായതോടെ അങ്കം മുറുകി. ഇടത് മുന്നണി സ്ഥാനാര്‍ത്ഥി എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ മുമ്പാകെയും സിറ്റിംഗ് എം.പിയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അസി. റിട്ടേണിംഗ് ഓഫീസര്‍ ഡെപ്യൂട്ടി കലക്ടര്‍ പി. ഷാജുവിന് മുമ്പാകെയും പത്രിക സമര്‍പ്പിച്ചു. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എം.എല്‍. അശ്വിനി രണ്ട് ദിവസം മുമ്പ് തന്നെ പത്രിക നല്‍കിയിരുന്നു.ഇന്ന് ബാലകൃഷ്ണന്‍ മാസ്റ്ററാണ് ആദ്യം […]

കാസര്‍കോട്: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ മുന്നണി സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായതോടെ അങ്കം മുറുകി. ഇടത് മുന്നണി സ്ഥാനാര്‍ത്ഥി എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ മുമ്പാകെയും സിറ്റിംഗ് എം.പിയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അസി. റിട്ടേണിംഗ് ഓഫീസര്‍ ഡെപ്യൂട്ടി കലക്ടര്‍ പി. ഷാജുവിന് മുമ്പാകെയും പത്രിക സമര്‍പ്പിച്ചു. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എം.എല്‍. അശ്വിനി രണ്ട് ദിവസം മുമ്പ് തന്നെ പത്രിക നല്‍കിയിരുന്നു.
ഇന്ന് ബാലകൃഷ്ണന്‍ മാസ്റ്ററാണ് ആദ്യം പത്രിക നല്‍കിയത്. താന്‍ നേരത്തേ വന്ന് ടോക്കണ് വേണ്ടി ക്യൂ നിന്നിട്ടും പത്രികാ സമര്‍പ്പണത്തിനുള്ള ആദ്യ അവസരം ഇടത് സ്ഥാനാര്‍ത്ഥിക്ക് നല്‍കിയെന്നാരോച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഏറെനേരം ജില്ലാ വരണാധികാരിയുടെ ഓഫീസ് ചേംബറിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. ഏറെനേരം തര്‍ക്കത്തിനും ബഹളത്തിനും സിവില്‍ സ്റ്റേഷന്‍ സാക്ഷിയായി.
രാവിലെ 10 മണിയോടെയാണ് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് പത്രികാ സമര്‍പ്പണത്തിനായി ഇടത് സ്ഥാനാര്‍ത്ഥി എം.വി ബാലകൃഷ്ണന്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒപ്പം എത്തിയത്. ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍, മുന്‍ എം.പി പി. കരുണാകരന്‍, സി.പി.എം ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ, ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, എം. രാജഗോപാലന്‍ എം.എല്‍.എ, എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ.പി സതീശ് ചന്ദ്രന്‍, അസീസ് കടപ്പുറം, കെ.വി കുഞ്ഞിരാമന്‍ തുടങ്ങിയവരും സ്ഥാനാര്‍ത്ഥിയോടൊപ്പം ഉണ്ടായിരുന്നു. 11 മണിക്ക് ശേഷമാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പത്രിക സമര്‍പ്പിച്ചത്. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കല്ലട്ര മാഹിന്‍ ഹാജി, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്‌റഫ്, യു.ഡി.എഫ് നേതാക്കള്‍ അടക്കമുള്ളവര്‍ ഉണ്ണിത്താനോടൊപ്പം ഉണ്ടായിരുന്നു.
എം. സുകുമാരി (ബഹുജന്‍ സമാജ് പാര്‍ട്ടി), ടി. അനീഷ് കുമാര്‍ (സ്വതന്ത്രന്‍), കേശവ നായ്ക് (സ്വതന്ത്രന്‍) എന്നിവര്‍ ഇന്നലെ നാമനിര്‍ദ്ദേശ പത്രിക നല്‍കിയിരുന്നു. എം.എല്‍ അശ്വിനിക്കൊപ്പം എ. വേലായുധനും ബി.ജെ.പി സ്ഥാനാര്‍ത്ഥികളായി നേരത്തെ പത്രിക സമര്‍പ്പിച്ചിരുന്നു. നാളെ 3 മണി വരെയാണ് നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കുക.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി അസി. റിട്ടേണിംഗ് ഓഫീസറായ ഡെപ്യൂട്ടി കലക്ടര്‍ പി. ഷാജു മുമ്പാകെ പത്രിക സമര്‍പ്പിക്കുന്നു


ഇടത് പക്ഷത്തിന് വേണ്ടി വരണാധികാരി എന്റെ അവസരം അട്ടിമറിച്ചു-ഉണ്ണിത്താന്‍
കാസര്‍കോട്: ആദ്യം പത്രിക സമര്‍പ്പിക്കാനുള്ള തന്റെ അവസരം ഇടത് പക്ഷത്തിന് വേണ്ടി ജില്ലാ വരണാധികാരി ആട്ടിമറിച്ചുവെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ആരോപിച്ചു. 'ഞാന്‍ വിശ്വാസിയാണ്. അതിനാല്‍ തന്നെ പത്രിക്കാ സമര്‍പ്പണത്തിന് സമയം കുറിച്ചതാണ്. നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന ഇന്ന് രാവിലെ മധൂര്‍ മദനന്ദേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നേരെ കലക്ട്രേറ്റില്‍ 9 മണി മുതല്‍ 10 മണിവരെ ടോക്കണ്‍ കൗണ്ടറിന് മുന്നില്‍ പത്രിക സമര്‍പ്പണത്തിന്റെ മുന്‍ഗണന ടോക്കണിനായി ക്യൂ നിന്നു.
9.30ന് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി വന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് നേരത്തെ ടോക്കണ്‍ നല്‍കിയെന്നും നിങ്ങള്‍ക്ക് രണ്ടാമത്തെ ടോക്കണ്‍ നല്‍കാമെന്നും പറഞ്ഞു.
മുഖ്യ തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കലക്ടര്‍ ഭരണ പാര്‍ട്ടിക്ക് വേണ്ടി പക്ഷപാതപരമായി പെരുമാറുകയായിരുന്നു'-ഉണ്ണിത്താന്‍ പറഞ്ഞു.

Related Articles
Next Story
Share it