കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ കല്യാശേരിയില്‍ 92 വയസുകാരിയുടെ പേരില്‍ കള്ളവോട്ട്; നാല് പോളിംഗ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു
കാസര്‍കോട്: കാസര്‍കോട് മണ്ഡലം കല്യാശേരി പാറക്കടവില്‍ 92 വയസുകാരിയുടെ പേരില്‍ കള്ളവോട്ട് ചെയ്‌തെന്ന് പരാതി. വീട്ടില്‍ തന്നെ വോട്ട് ചെയ്യുന്ന സംവിധാനത്തില്‍ ദേവി എന്ന 92 വയസുകാരി വോട്ട് ചെയ്യേണ്ടതായിരുന്നു.എന്നാല്‍ ദേവിക്ക് പകരം കല്യാശ്ശേരി സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്റുമായ ഗണേശന്‍ വോട്ട് ചെയ്തുവെന്നാണ് പരാതി. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ കൂടി പുറത്തുവന്നതോടെ നാല് പോളിംഗ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. സ്പെഷ്യല്‍ പോളിങ് ഓഫീസര്‍, പോളിങ് അസിസ്റ്റന്റ് മൈക്രോ ഒബ്സര്‍വര്‍, സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍, […]

കാസര്‍കോട്: കാസര്‍കോട് മണ്ഡലം കല്യാശേരി പാറക്കടവില്‍ 92 വയസുകാരിയുടെ പേരില്‍ കള്ളവോട്ട് ചെയ്‌തെന്ന് പരാതി. വീട്ടില്‍ തന്നെ വോട്ട് ചെയ്യുന്ന സംവിധാനത്തില്‍ ദേവി എന്ന 92 വയസുകാരി വോട്ട് ചെയ്യേണ്ടതായിരുന്നു.
എന്നാല്‍ ദേവിക്ക് പകരം കല്യാശ്ശേരി സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്റുമായ ഗണേശന്‍ വോട്ട് ചെയ്തുവെന്നാണ് പരാതി. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ കൂടി പുറത്തുവന്നതോടെ നാല് പോളിംഗ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. സ്പെഷ്യല്‍ പോളിങ് ഓഫീസര്‍, പോളിങ് അസിസ്റ്റന്റ് മൈക്രോ ഒബ്സര്‍വര്‍, സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍, വീഡിയോഗ്രാഫര്‍ എന്നിവരെയാണ് കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ. വിജയന്‍ സസ്പെന്റ് ചെയ്തത്. അന്വേഷണത്തിനും വകുപ്പ്തല നടപടിക്കും ശുപാര്‍ശ ചെയ്തിട്ടുമുണ്ട്. നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ച വ്യക്തിക്കും തിരഞ്ഞെടുപ്പ് സംഘത്തിനുമെതിരെ ക്രിമിനല്‍ നടപടികള്‍ എടുക്കുന്നതിനായി സിറ്റി പൊലീസ് കമ്മീഷണര്‍ വഴി കല്യാശേരി ഉപവരണാധികാരി ഔദ്യോഗികമായി കണ്ണപുരം പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.