കാസര്‍കോട്ട് കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് ലിങ്ക് ഗ്രൂപ്പ് തയ്യാറാണെന്ന് സി.ഇ.ഒ. ജയ്മി സബ്രോണി

കാസര്‍കോട്: വിവിധ തൊഴില്‍ മേഖലകളില്‍ നൈപുണ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുക വഴി കാസര്‍കോടിനെ ഒരു നിക്ഷേപ സാധ്യതയുള്ള ജില്ലയായി മാറ്റാന്‍ സാധിക്കുമെന്നും അതുവഴി ഏറെ വികസന സാധ്യതകളുള്ള പ്രദേശമായി കാസര്‍കോട് മാറുമെന്നും ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കണ്‍സള്‍ട്ടന്‍സി കമ്പനിയായ ലിങ്ക് ഗ്രൂപ്പ് സി.ഇ.ഒ. ജയ്മി സബ്രോണി പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ ആദ്യമായി നിക്ഷേപം നടത്തിയ ആദ്യ വിദേശ വ്യവസായിയാണ് ജയ്മി. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് കാസര്‍കോട് ചാപ്റ്റര്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു […]

കാസര്‍കോട്: വിവിധ തൊഴില്‍ മേഖലകളില്‍ നൈപുണ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുക വഴി കാസര്‍കോടിനെ ഒരു നിക്ഷേപ സാധ്യതയുള്ള ജില്ലയായി മാറ്റാന്‍ സാധിക്കുമെന്നും അതുവഴി ഏറെ വികസന സാധ്യതകളുള്ള പ്രദേശമായി കാസര്‍കോട് മാറുമെന്നും ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കണ്‍സള്‍ട്ടന്‍സി കമ്പനിയായ ലിങ്ക് ഗ്രൂപ്പ് സി.ഇ.ഒ. ജയ്മി സബ്രോണി പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ ആദ്യമായി നിക്ഷേപം നടത്തിയ ആദ്യ വിദേശ വ്യവസായിയാണ് ജയ്മി. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് കാസര്‍കോട് ചാപ്റ്റര്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരം, ഭാഷാ പരിജ്ഞാനം, സാംസ്‌കാരിക നിലവാരം മുതലായവയോടൊപ്പം അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുകയും വേണമെന്നും നിരന്തരമായ നൈപുണ്യ വികസന പരിപാടികള്‍ക്ക് വിദ്യാഭ്യാസത്തോടൊപ്പം പ്രാധാന്യം നല്‍കണമെന്നും പറഞ്ഞ ജയ്മി സബ്രോണി, അനുകൂല സാഹചര്യങ്ങള്‍ക്കനുസരിച്ച് കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് ലിങ്ക് ഗ്രൂപ്പ് തയ്യാറാകുമെന്നും വ്യക്തമാക്കി. കാസര്‍കോട് ജില്ലാ വ്യവസായ ഓഫീസര്‍ ആദില്‍ മുഹമ്മദ് ജില്ലയിലെ വികസന സാധ്യതകള്‍ പരിചയപ്പെടുത്തി. ലിങ്ക് ഗ്രൂപ്പ് പ്രതിനിധികളായ ഹരീഷ്, ഷിബു എന്നിവര്‍ കമ്പനിയെ പരിചയപ്പെടുത്തി. എന്‍.എം.സി.സി. ചെയര്‍മാന്‍ എ.കെ ശ്യാം പ്രസാദ് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ പ്രസാദ് എം.എന്‍ സ്വാഗതം പറഞ്ഞു. മജീദ് നോവെക്‌സ് പൊന്നാടയണിയിച്ചു. ജലീല്‍ മുഹമ്മദ് ഉപഹാരം കൈമാറി. കെ.സി. ഇര്‍ഷാദ്, മഹമൂദ് എരിയാല്‍, അബ്ദുല്‍ ഖാദര്‍ തെക്കില്‍, ഫാറൂഖ് കാസ്മി, മുഹമ്മദലി മുണ്ടാങ്കുലം, മുജീബ് അഹ്മദ്, എന്‍.എ. അബ്ദുല്‍ ഖാദര്‍, ഗൗതം ഭക്ത, അഷ്‌റഫ് ഐവ, ആഷിഫ്, മുഹമ്മദ് റയീസ് സംസാരിച്ചു. അഭിലാഷ് കെ.വി നന്ദി പറഞ്ഞു.

Related Articles
Next Story
Share it