കാസര്‍കോട് സംയുക്ത ജമാഅത്ത്: എന്‍.എ. നെല്ലിക്കുന്ന് പ്രസി.; അബ്ദുല്‍റഹ്മാന്‍ ജന. സെക്ര.

കാസര്‍കോട്: കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് ജനറല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നു. കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് കെ.ബി മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. എന്‍.എ അബൂബക്കര്‍, യഹ്യ തളങ്കര, അബ്ദുല്‍ കരീം കോളിയാട്, സിദ്ദീഖ് നദ്വി ചേരൂര്‍, ഹാഷിം ദാരിമി, സി.എച്ച്. മുഹമ്മദ്കുഞ്ഞി ചായിന്റടി, മൊയ്തീന്‍ കൊല്ലമ്പാടി, മജീദ് പട്ട്‌ള പ്രസംഗിച്ചു. ചെര്‍ക്കള […]

കാസര്‍കോട്: കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് ജനറല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നു. കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് കെ.ബി മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. എന്‍.എ അബൂബക്കര്‍, യഹ്യ തളങ്കര, അബ്ദുല്‍ കരീം കോളിയാട്, സിദ്ദീഖ് നദ്വി ചേരൂര്‍, ഹാഷിം ദാരിമി, സി.എച്ച്. മുഹമ്മദ്കുഞ്ഞി ചായിന്റടി, മൊയ്തീന്‍ കൊല്ലമ്പാടി, മജീദ് പട്ട്‌ള പ്രസംഗിച്ചു. ചെര്‍ക്കള വലിയ ജുമാഅത്ത് ഖത്തീബ് ഖലീല്‍ ഹുദവി മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് കെ.ബി. മുഹമ്മദ് കുഞ്ഞി പ്രവര്‍ത്തന റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ഖത്തീബ് മജീദ് ബാഖവി ഭാരവാഹി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികള്‍: എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ (പ്രസി.), എ. അബ്ദുല്‍റഹ്മാന്‍ (ജന. സെക്ര.), എന്‍.എ അബൂബക്കര്‍ ഹാജി (ട്രഷ.), യഹ്യ തളങ്കര, അബ്ദുല്‍ കരീം കോളിയാട്, സി.എച്ച് മുഹമ്മദ്കുഞ്ഞി ചായിന്റടി, എം. അഹ്മദ് മഖ്‌സൂദ് (വൈസ് പ്രസി.), കെ.ബി മുഹമ്മദ് കുഞ്ഞി, മജീദ് പട്‌ള, മാഹിന്‍ കേളോട്ട്, എം.എ.എച്ച് മഹ്മൂദ് (സെക്ര.)

Related Articles
Next Story
Share it