കാസര്‍കോട് ജെ.സി.ഐ വാരാഘോഷം സമാപിച്ചു

കാസര്‍കോട്: ജെ.സി.ഐ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ 'ജൈത്ര' എന്ന പേരില്‍ സംഘടിപ്പിച്ച ജെ.സി.ഐ വാരാഘോഷം സമാപിച്ചു. വിവിധ സേവന പ്രവൃത്തികള്‍ ചെയ്തു. ജെ. സി.ഐ വാരാഘോഷത്തിന്റെ അവസാന ദിവസം മെഗാ ക്ലോസിങ് സെറിമണി പള്ളിക്കര റെഡ് മൂണ്‍ ഹാളില്‍ നടന്നു.ജെ.സി.ഐ കാസര്‍കോട് പ്രസിഡണ്ട് എന്‍.പി യതീഷ് ബളാല്‍ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു.വിവിധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച റഫീഖ് മാസ്റ്റര്‍ക്ക് കമല്‍ പത്രാ അവാര്‍ഡും മിഥുന്‍ ജി.വിക്ക് യംഗ് എന്റര്‍പ്രണര്‍ അവാര്‍ഡും സാദിഖിന് […]

കാസര്‍കോട്: ജെ.സി.ഐ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ 'ജൈത്ര' എന്ന പേരില്‍ സംഘടിപ്പിച്ച ജെ.സി.ഐ വാരാഘോഷം സമാപിച്ചു. വിവിധ സേവന പ്രവൃത്തികള്‍ ചെയ്തു. ജെ. സി.ഐ വാരാഘോഷത്തിന്റെ അവസാന ദിവസം മെഗാ ക്ലോസിങ് സെറിമണി പള്ളിക്കര റെഡ് മൂണ്‍ ഹാളില്‍ നടന്നു.
ജെ.സി.ഐ കാസര്‍കോട് പ്രസിഡണ്ട് എന്‍.പി യതീഷ് ബളാല്‍ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു.
വിവിധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച റഫീഖ് മാസ്റ്റര്‍ക്ക് കമല്‍ പത്രാ അവാര്‍ഡും മിഥുന്‍ ജി.വിക്ക് യംഗ് എന്റര്‍പ്രണര്‍ അവാര്‍ഡും സാദിഖിന് യൂത്ത് ഐക്കണ്‍ അവാര്‍ഡും എം.പി സമ്മാനിച്ചു. മികച്ച പ്രകടനം കാഴ്ച വെച്ച എല്‍.ജി.ബി അംഗങ്ങള്‍ക്കുള്ള അവാര്‍ഡ് യതീഷ് ബളാല്‍ വിതരണം ചെയ്തു. പരിപാടിയുടെ ഭാഗമായി ജെ.സി.ഐ കുടുംബാംഗങ്ങള്‍ക്ക് വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു.
ജെ.സി.ഐ വീക്ക് കോര്‍ഡിനേറ്റര്‍ ബിനീഷ് മാത്യു സ്വാഗതവും സെക്രട്ടറി മൊയ്നുദ്ദീന്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it